കളത്തിങ്ങൽ പാറ ജംഗ്ഷനിൽ സ്ഥാപിച്ചട്രാഫിക് സേഫ്റ്റി മിറർ ഉദ് ഘാടനം ചെയ്തു.



മൂന്നിയൂർ പാറക്കടവ് – കളത്തിങ്ങൽ പാറ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ കളത്തിങ്ങൽ പാറ ജംഗ്ഷനിൽ സ്ഥാപിച്ച ട്രാഫിക് സേഫ്റ്റി മിറർ തിരൂരങ്ങാടി അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സതോഷ് ഉൽഘാടനം ചെയ്തു. നിയമങ്ങൾ പാലിച്ച് വാഹനമോടിച്ചാൽ അപകടങ്ങൾ ഏറെ കുറക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നമ്മൾ വാഹനം മറ്റൊരാൾക്ക് കൊടുക്കുമ്പോഴും വേറൊരു വാഹനത്തിൽ കയറുമ്പോഴും ഓടിക്കുന്ന ആളിന് ലൈസൻസ് ഉണ്ടോ എന്നും ഇൻഷൂറൻസ് അടക്കമുള്ള പേപ്പറുകൾ ശരിയാണോയെന്ന് നോക്കണമെന്നും സന്തോഷ് പറഞ്ഞു.ചടങ്ങിൽ പാറക്കടവ് – കളത്തിങ്ങൽ പാറ വികസന സമിതി ചെയർമാൻ വി.പി. ചെറീദ് അദ്ധ്യക്ഷ്യം വഹിച്ചു. ജനറൽ കൺവീനർ അഷ്റഫ് കളത്തിങ്ങൽ പാറ,മുഖ്യ രക്ഷാധികാരി വി.പി. ബാപ്പുട്ടി ഹാജി, വി.പി. ബാവ,സി.എം. ശരീഫ് മാസ്റ്റർ, എം.എ. കെ. ഗഫൂർ, വി.റസാഖ്, കെ.ടി. കോയ,എന്നിവർ പ്രസംഗിച്ചു. പാറക്കടവ് – കളത്തിങ്ങൽ പാറ റോഡിൽ ആറ് സേഫ്റ്റി മിറ റുകൾ വികസന സമിതി സ്ഥാപിക്കുന്നുണ്ട്.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇