തൃപ്രയാർ-കാഞ്ഞാണി ചാവക്കാട് റോഡിൽ ഗതാഗത നിയന്ത്രണം

തൃപ്രയാർ-കാഞ്ഞാണി ചാവക്കാട് റോഡിൽ അന്തിക്കാട് ആൽ, പാന്തോട് ജംഗ്ഷൻ എന്നിവിടങ്ങളിൽ കലുങ്കുകളുടെ നിർമ്മാണം ഏപ്രിൽ നാലിന് ആരംഭിക്കുന്നതിനാൽ പ്രവൃത്തി അവസാനിക്കുന്ന ഏപ്രിൽ 11 വരെ റോഡിന്റെ ഈ ഭാഗത്ത് കൂടിയുള്ള വാഹനഗതാഗതം പൂർണ്ണമായും നിരോധിക്കുന്നതാണ്. തൃപ്രയാർ ഭാഗത്തേയ്ക്കുള്ള എല്ലാ വാഹനങ്ങളും പാന്തോട് ജംഗ്ഷൻ-മാങ്ങാട്ടുകര റോഡ് അന്തിക്കാട് ഹോസ്പിറ്റൽ റോഡ് വഴി ഗതാഗതം നടത്തണം. തൃശ്ശൂർ ഭാഗത്തേയ്ക്കുള്ള വാഹനങ്ങൾ പുത്തൻപീടികയിൽ നിന്നും തിരിഞ്ഞ് മുറ്റിച്ചൂർ റോഡ് കാരമുക്ക്- അഞ്ചങ്ങാടി റോഡ് വഴി കാഞ്ഞാണിയിലേയ്ക്കും പ്രവേശിക്കണം.

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

http://keralanews.gov.in