വ്യാപാര ദിനം ആഘോഷിച്ചു

ചെമ്മാട്: ദേശീയ വ്യാപാരി ദിനത്തോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്മാട് യൂണിറ്റിന്റെ നേതൃത്വത്തിൽ ചെമ്മാട് വ്യാപാര ഭവൻ പരിസരത്ത് പ്രസിഡൻ്റ് നൗഷാദ് സിറ്റി പാർക്ക് പഥാക ഉയർത്തി. ചടങ്ങിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സി എച്ച് ഇസ്മായിൽ ഹാജിയെ ആദരിച്ചു.വ്യാപാരി യൂണിറ്റ് നേതാക്കന്മാരായ നൗഷാദ് സിറ്റി പാർക്ക്, സത്താർ ഹാജി, സി എച്ച് ഇസ്മായിൽ, സിദ്ദീഖ് പനക്കൽ, മൻസൂർ കെപി, അബ്ദുൽ അമർ, നൗഷാദ് എം എൻ, ബാപ്പുട്ടി ചെമ്മാട്, ഇസ്സു ഇസ്മായിൽ, സമദ് കാരാടൻ, മൊയ്തീൻ കോയ, ബഷീർ വിന്നേഴ്സ്, സന്തോഷ് റാസി, ഖമറുന്നിസ, എന്നിവർ സംസാരിച്ചുവ്യാപാരികൾക്ക് മധുര പലഹാരം വിതരണവും നടത്തി

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇