ടി.പി. മുഹമ്മദ് മാസ്റ്ററെ കെ എസ് ടി യു ആദരിച്ചു

.കല്ലകഞ്ചേരി: അധ്യാപക ദിനാചരണത്തോടനുബന്ധിച്ച് കെ എസ് ടി യു ചേരുരാൽ ഹയർ സെക്കന്ററി സ്ക്കൂൾ യൂണിറ്റ് പന്താവൂർ തളിക പറമ്പിൽ മുഹമ്മദ് മാസ്റ്ററെ ആദരിച്ചു. മുപ്പത്തി അഞ്ച് വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച ടി.പി. മാസ്റ്റർ പണ്ഡിതനും എഴുത്തുകാരനുമാണ്. കല്പകഞ്ചേരി പഞ്ചായത്ത് മുൻ മെമ്പർ ഇ മുജീബ് റഹിമാൻ ഉപഹാരം നൽകി ആദരിച്ചു. കെ എസ് ടി യു ജില്ലാ സെക്രട്ടറി ജലീൽ വൈരങ്കോട് , യൂണിറ്റ് ഭാരവാഹികളായ എം. ഫസലുറഹ്മാൻ, വി.യു. അനീഷ്, ഹഫ്സത്ത് അടിയാട്ടിൽ, ഗഫൂർ ചുള്ളിപ്പാറ, ടി.പി. അമീൻ അഹ്സൻ എന്നിവർ പങ്കെടുത്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ഫോട്ടോ: ടി.പി. മുഹമ്മദ് മാസ്റ്ററെ കെ എസ് ടി യു ചേരുരാൽ സ്ക്കൂളിന്റെ ഉപഹാരം ഇ.മുജീബ് റഹ്മാൻ സമ്മാനിക്കുന്നു.