ഒഴൂർ പുൽപ്പറമ്പിൽ നിർമിക്കുന്ന അൽ ഹിദായ മസ്ജിദിന് കേരളാ നദ് വത്തുൽ മുജാഹിദ്ദീൻ സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി തറക്കല്ലിടുന്നു

താനാളൂർ:ആരാധനാലയങ്ങൾ പ്രാർത്ഥനാകേന്ദ്രങ്ങളാകുന്നതോടൊപ്പം സമൂഹത്തിൽ കഷ്ടതയനുഭവിക്കുന്നവർക്കുള്ള ആശ്വാസ കേന്ദ്രങ്ങൾ കൂടിയായിരിക്കണമെന്നും, ശാന്തിയും സമാധാനവുമാണ് എല്ലാ മതങ്ങളും വിഭാവനം ചെയ്യുന്നതെന്നും കേരളാ നദ് വത്തുൽ മുജാഹിദീൻ സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി അഭിപ്രായപ്പെട്ടു. ഒഴൂർ പുൽപ്പറമ്പിൽ നിർമിക്കുന്ന അൽ ഹിദായ മസ്ജിദിന്റെയും, മദ്രസയുടെയും ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐക്യവും സാഹോദര്യവും വളർത്തി എല്ലാവരെയും ഉൾക്കൊള്ളാന്നുള്ള വിശാലമനസ്കത വളർത്തിയെടുക്കണമെന്നും മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാനുതകുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചിറയിൽ കുഞ്ഞിപ്പഹാജി അധ്യക്ഷനായി. കെ എൻ.എം ജില്ല പ്രസിഡന്റ് ഡോ:പി.പി. മുഹമ്മദ്, സെക്രട്ടറി എൻ.കുഞ്ഞിപ്പമാസ്റ്റർ, ഹസ്കർ കോറാട്, സുകുമാരൻ ഓമച്ചപ്പുഴ, ഉബൈദുല്ല താനാളൂർ,എൻ.കെ. സിദ്ധീഖ് അൻസാരി,കെ.പി മുഹമ്മദ് കുട്ടി മദനി, ടി.പി അബ്ദുറസാഖ് പകര, എം.ജവഹർ മഹ്മൂദ്, പി.അബ്ദുസലാം അൻസാരി, പി.ടി അബ്ദുസമദ്, എം.ടി മുഹമ്മദ് താനൂർ, വി.കെ ഹസ്സൻ കോയ, ടി.കുഞ്ഞീതു, ഇ.ഷാഫി ഹാജി,പി.കെ സലാഹുദ്ദീൻ,ഷാഫി കൊടിയേങ്ങൽ, എം.കെ കുഞ്ഞിമോൻ പ്രസംഗിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇