ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

0

തിരൂരങ്ങാടി : ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സി പി ഐ എം ആലുങ്ങൽ ബ്രാഞ്ചംഗവും മുൻ തിരൂരങ്ങാടി ഏരിയ കമ്മറ്റിയംഗവുമായ മൂന്നിയൂർ വെളിമുക്ക് ആലുങ്ങൽ എൻ പി കൃഷ്ണൻ്റെ മകൻ ജോബിൻ (29) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ രണ്ടോടെ എടപ്പാൾ – തവനൂർ റോഡിലാണ് അപകടം.
സഹപാഠിയുടെ വിവാഹത്തിൽ പങ്കെടുത്ത് ആലപ്പുഴയിൽ നിന്നും സുഹൃത്തിനോടപ്പം ബൈക്കിൽ മടങ്ങുകയായിരുന്നു ജോബിൻ. പരിക്കേറ്റ സുഹൃത്ത് ആലുങ്ങൽ കാവുങ്ങൽ നാസറിൻ്റെ മകൻ അജ്നാസിനെ കോട്ടക്കലിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്നയുടൻ തന്നെ ജോബിനെ എടപ്പാളിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊന്നാനി താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഡി വൈ എഫ് ഐ ആലുങ്ങൽ യൂണിറ്റ് കമ്മറ്റിയംഗമാണ് ജോബിൻ.
മാതാവ്: സുലോചന. സഹോദരിമാർ: ജിൻസി, ഡെയ്സി.

Leave A Reply

Your email address will not be published.