*🟢 മലപ്പുറം , കോഴിക്കോട് ജില്ലകളിലെ ടൂറിസ്റ്റ് ബോട്ട് സർവീസുകൾ നിർത്തി വെച്ചു

താനൂർ : ബോട്ടുദുരന്ത പശ്ചാത്തലത്തിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ബോട്ട് സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. അറിയിപ്പുണ്ടാകുന്നതുവരെ ബേപ്പൂർ പോർട്ട് ഓഫീസറുടെ പരിധിയിലെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ടൂറിസ്റ്റ് ബോട്ട് സർവീസുകൾ നിർത്തിവയ്ക്കാനാണ്‌ നിർദേശം. പൊന്നാനി, ബേപ്പൂർ തുറമുഖങ്ങളുടെ പരിധിയിൽ സർവീസ് നടത്തുന്ന എല്ലാ ടൂറിസ്റ്റ് ബോട്ടുകളുടെ സർവീസും നിർത്തിവയ്ക്കാൻ നിർദേശിച്ചതായി ബേപ്പൂർ പോർട്ട് ഓഫീസർ ക്യാപ്റ്റൻ സിജോ ഗോർഡിയസ് പറഞ്ഞു. രണ്ടുതരത്തിലാണ് ബോട്ട്‌ സർവീസിന്‌ അനുമതി നൽകുന്നത്. തുറമുഖവകുപ്പ് പരിധിയിലെ മേഖലകളിൽ പോർട്ട് ഓഫീസറും ഉൾനാടൻ ജലഗതാഗതമേഖലയിൽ ഇൻലാൻഡ്‌ ആൻഡ്‌ നാവിഗേഷന്റെ രജിസ്ട്രേഷനുവേണ്ടി പ്രത്യേക സർവേ വിഭാഗവുമാണ്‌ അനുമതി നൽകുന്നത്‌. താനൂരിലേത്‌ ഇൻലാൻഡ്‌ നാവിഗേഷൻ വിഭാഗത്തിനു കീഴിലാണ്. ഇത്തരം ബോട്ടുകൾക്ക് ഫിറ്റ്നസ് നൽകുന്നത്‌ ആലപ്പുഴയിലെ ഐഎൻവി സർവേ വിഭാഗമാണ്. താനൂരിലെ ബോട്ട്‌ സർവീസിന്‌ തുറമുഖവകുപ്പിന് അപേക്ഷ നൽകിയിരുന്നെങ്കിലും അനുമതി നൽകിയിരുന്നില്ല.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

[adsforwp id=”35311″]