ഇന്ന് ഖദീജയ്ക്ക് വിവാഹ ദിവസം

ഉപ്പയായീ മദനൻ ചേട്ടൻ കൂടെ നിന്നപ്പോൾ പുതിയ കാവ്‌ മഹല്ല് ഖത്തീബ്‌ ശംസൂദ്ദീൻ വഹബീ നിക്കാഹിനു നേതൃത്വം നൽകി ,തൃശൂർ ജില്ലയിലെ പുതിയ കാവിലാണു മദനൻ ചേട്ടന്റെ താമസം , വർഷങ്ങൾക്ക്‌ മുൻപ്‌ പട്ടാമ്പിയിൽ നിന്നും മദനൻ ചേട്ടനു ഒരു മുത്തിനെ കിട്ടി. ആരും സംരക്ഷിക്കാൻ ഇല്ലാതിരുന്ന ഒരു കൊച്ച്‌ പെൺകുട്ടി പേരു ഖദീജാ ;സ്വന്തം മകളെ പോലെ ഖദീജയെ മദനനും ഭാര്യയും ആ കുട്ടിയെ വളർത്തി , അവൾക്ക്‌ വിദ്യാഭ്യാസം നൽകി, നമസ്‌ക്കരിക്കാൻ പഠിപ്പിച്ചു , റമളാനിൽ നോമ്പെടുക്കാൻ ശീലിപ്പിച്ചു, അങ്ങനെ എല്ലാം തികഞ്ഞ ഒരു മുസ്ലീം കുട്ടിയായി തന്നെ മദനൻ ചേട്ടൻ അവളെ വളർത്തിയെടുത്തു ,ഇന്ന് ഖദീജയുടെ വിവാഹാമായിരുന്നു.ഉപ്പയുടെ സ്ഥാനത്ത്‌ നിന്ന് അല്ല ഉപ്പയായി തന്നെ നിന്നു കൊണ്ട്‌ മണവാളന്റെ കൈകളിലേക്ക്‌ അവളുടെ കൈ അവളുടെ അച്ഛൻ ചേർത്ത്‌ വെച്ചു.അമ്മ അവർക്ക്‌ മധുരം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇