തിരൂരങ്ങാടി നഗരസഭയിലെ കര്‍ഷകര്‍ക്ക് ആശ്വാസമായി തോട് നവീകരണം തുടങ്ങി.

*തിരൂരങ്ങാടി :നഗരസഭയിലെ കര്‍ഷകര്‍ക്ക് ആശ്വാസമായി തോട് നവീകരിക്കുന്നു. ചുള്ളിപ്പാറ മണ്ണാര താഴം മേഖല മുതല്‍ തിരൂരങ്ങാടി പള്ളിക്കത്താഴം വരെയാണ് ആദ്യ ഘട്ടത്തില്‍ തോട്ടിലെ മണ്ണ് നീക്കൽ തുടങ്ങിയത്.ചെയർമാൻ കെ, പി മുഹമ്മദ് കുട്ടി പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചു.വികസന സ്റ്റാന്റിംഗ് ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു.സി.പി സുഹ്റാബി,അരിമ്പ്രമുഹമ്മദലി, പി.കെ മഹ്ബൂബ്, കെ ടി ബാബുരാജ്, മധു, മുനീർ സംസാരിച്ചു. 2021-22 വാര്‍ഷിക പദ്ധതിയില്‍ ടെണ്ടര്‍ ക്ഷണിച്ച് എഗ്രിമെന്റ് വെച്ചതായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം മഴ മൂലം തോട്ടില്‍ വെള്ളമായതിനാല്‍ പ്രവര്‍ത്തി നടന്നില്ല. തോട്ടില്‍ മണ്ണ് നിറഞ്ഞതിനാല്‍ വെള്ളം ഒഴുകിപോകുന്നതിലെ തടസ്സം മൂലം ഈ മേഖലയിലെ കൃഷിയെ ബാധിച്ചിരുന്നു. നഗരസഭ ഭരണസമിതി നടത്തിയ വയല്‍യാത്രയതില്‍ കര്‍ഷകരുടെ പ്രധാന ആവശ്യമായിരുന്നു ഇത്. വെഞ്ചാലി മുതല്‍ ഓള്‍ഡ് കട്ട് വരെയുള്ള തോട്ടില്‍ ചെളി നീക്കുന്നതിനുള്ള നടപടിക്രമങ്ങളും ആരംഭിച്ചു. 5 ലക്ഷത്തോളം രൂപയുടെ എസ്റ്റിമേറ്റ് നഗരസഭ തയ്യാറാക്കിയിട്ടുണ്ട്. ജില്ലാ പ്ലാനിംഗ് ഓഫീസർക്ക് അനുമതിക്ക് സമർപ്പിച്ചു.ഉടനെ ടെണ്ടര്‍ ക്ഷണിക്കും.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇