തിരൂരങ്ങാടി താലൂക്ക് ആശുപത്രി മാറ്റിവെച്ച നിയമന കൂടിക്കാഴ്ച ബുധനാഴ്ച നടത്തും

.തിരൂരങ്ങാടി:താലൂക്ക് ആശുപത്രിയിലെ വിവിധ തസ്തികകളിലേക്ക് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി താൽക്കാലിക നിയമനത്തിനായി ഇന്ന് നടത്തേണ്ട കൂടിക്കാഴ്ച ഉദ്യോഗാർത്ഥികളുടെ എണ്ണത്തിലുള്ള വർദ്ധനവ് കാരണം പൂർത്തീകരിക്കാൻ സാധിക്കാത്തതിനാൽ ഒ. പി കൗണ്ടർ സ്റ്റാഫ്( 3എണ്ണം )നിയമനത്തിനായി അപേക്ഷ സമർപ്പിച്ചവർക്കായി 25/10/23 ന് ബുധനാഴ്ച 11 മണിക്കും ഡാറ്റാ എൻട്രി ഓപ്പറേറ്റർ(3എണ്ണം )നിയമനത്തിനായി അപേക്ഷ സമർപ്പിച്ച വർക്ക് അന്നേ ദിവസം 2.30 നും കൂടിക്കാഴ്ച നടത്തുന്നതാണ്..ഇന്ന് ഓഫീസിൽ അപേക്ഷ സമർപ്പിച്ചവർ 25/10/2023 ന് കൃത്യസമയത്ത് തന്നെ കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നതിനായി എത്തിച്ചേരേണ്ടതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇