തിരൂരങ്ങാടി നഗരസഭ സാക്ഷരതാമിഷൻപത്താം തരം തുല്യത കോഴ്‌സ് 17ാം ബാച്ച്ക്ലാസ്സ്‌ ഉദ്ഘാടനം ചെയ്തു.

തിരൂരങ്ങാടി:നഗരസഭയിൽ സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന പത്താംതരം തുല്യത 17ാം ബാച്ചിന്റെ ക്ലാസ്സ്‌ ഉത്ഘാടനം നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ പഠിതാക്കൾക്ക് പാഠപുസ്തം നൽകിഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ്കമ്മറ്റി ചെയർമാൻ സി പി ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു.പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സി പി സുഹറാബി മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ മാരായ അരിമ്പ്ര മുഹമ്മദലി, ബാബുരാജൻ കെ ടി, അധ്യാപകരായ ശംസുദ്ധീൻ കെ, ആർദ്ര എസ്, പ്രേരക് എം കാർത്യായനി,എ ടി വത്സലകുമാരി മുഹമ്മദലി എന്നിവർ ആശംസകളർപ്പിച്ചു. എ സുബ്രഹ്മണ്യൻ വിശദീകരണം നടത്തി. ചടങ്ങിന് സെന്റർ കോഡിനേറ്റർ വിജയശ്രീ വി പി സ്വാഗതവും സി ഡി എസ് വൈസ് ചെയർപേഴ്സൺ റഷീദ നന്ദിയും പറഞ്ഞു.

അഷ്റഫ് കളത്തിങ്ങൽ പാറ.

Comments are closed.