പാലിയേറ്റീവ് രോഗികൾക്ക് പെരുന്നാൾ കിറ്റ് നൽകി തിരൂരങ്ങാടി നഗരസഭ.

തിരൂരങ്ങാടി നഗരസഭ പാലിയേറ്റീവ് സെന്ററിന് കീഴിലുള്ള 50 നിർധനരായകിടപ്പ് രോഗികൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു.പാലിയേറ്റീവ് കെയർ മാനേജിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താലൂക്ക് ആശുപത്രി പാലിയേറ്റീവ് സെന്ററിൽ സംഘടിപ്പിക്കപ്പെട്ട പരിപാടി നഗരസഭ ചെയർമാൻ കെപി മുഹമ്മദ്‌ കുട്ടി ഉത്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സിപി ഇസ്മായിൽ അധ്യക്ഷ്യം വഹിച്ചു.ഡെപ്യൂട്ടി ചെയർപേഴ്സൻ സിപി സുഹ്‌റാബി,സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇക്ബാൽ കല്ലുങ്ങൽ, എം സുജിനി, വഹീദ ചെമ്പ,കൗൺസിലർമാരായ അഹമ്മദ് കുട്ടി കക്കടവത്ത്, ജാഫർ കുന്നത്തേരി, അരിമ്പ്ര മുഹമ്മദാലി, സമീന മൂഴിക്കൽ, ഹബീബ ബഷീർ,HMC മെമ്പർമാരായ എം അബ്ദുറഹ്മാൻ കുട്ടി, അയ്യൂബ് തലാപ്പിൽ, ശബാന ചെമ്മാട്, ആർ. എം ഒ. ഡോ:ഹാഫിസ് റഹ്മാൻ, ഡോ :ഫഹീം. നഴ്സിങ് സൂപ്രണ്ട് ലീജ ഖാൻ,പാലിയേറ്റീവ് കോർഡിനേറ്റർമാരായ സജ്‌ന,ജൂനി, സാദിഖ് ഒള്ളക്കൻ, ആശുപത്രി ജീവനക്കാർ ചടങ്ങിൽ സംബന്ധിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇