നവകേരള സദസ്സിനു ഫണ്ട് അനുവദിക്കില്ലെന്ന് തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍

തിരൂരങ്ങാടി: ക്ഷേമ പെന്‍ഷന്‍, ലൈഫ് ഉള്‍പ്പെടെ പാവപ്പെട്ടവരുടെ വിവിധ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ പണം അനുവദിക്കാതിരിക്കെ ധൂര്‍ത്തിന്റെ മേളയായി നടത്തുന്ന സര്‍ക്കാറിന്റെ നവകേരള സദസ്സിനു ഫണ്ട് അനുവദിക്കാനാകില്ലെന്ന് തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അറിയിച്ചു. വികസനത്തിനാവശ്യമായ ഫണ്ടുകൾ നൽകാതെയും കുടിശിക ഭാരവുമായി ജീവനക്കാരും ക്ഷേമ പെൻഷൻകാരും അധിക നികുതിയുടെ പേരിൽ പൊതുജനവും വലയുമ്പോൾ സര്‍ക്കാറിന്റെ മുന്നില്‍ ഒട്ടേറെ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടും അതിനൊന്നും പരിഹാരം കാണാതെ ധൂർത്തിന് കളമൊരുക്കുന്ന നവകേരള സദസ്സ് ഫണ്ട് മേളയായിട്ടാണ് നടത്തുന്നതെന്നും ചെയര്‍മാന്‍ കെ.പി. മുഹമ്മദ് കുട്ടി പറഞ്ഞു.റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇