fbpx

തിരൂരങ്ങാടി നഗരസഭ ഭിന്നശേഷി കലോത്സവം പ്രൗഢമായി.

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ കലോത്സവം ചിലമ്പൊലി കൂരിയാട് ജെംസ് സ്കൂൾ ഗ്രൗണ്ടില്‍ കെ.പി.എ മജീദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആട്ടവും പാട്ടുമായി ഭിന്നശേഷി കുരുന്നുകള്‍ പ്രതിഭ തെളിയിച്ചു. നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. സി,പി സുഹ്‌റാബി, ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി ഇസ്മായില്‍, എം സുജിനി. ഇപി ബാവ. വഹീദ ചെമ്പ, യു.കെ മുസ്ഥഫ മാസ്റ്റര്‍, പി.ഒ സാദിഖ്, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, സി.ഇസ്മായില്‍, ഡോ പ്രഭുദാസ്. എം അബ്ദുറഹിമാന്‍ കുട്ടി, ഡോ കുഞ്ഞാമുട്ടി. റിയോണ്‍മാസ്റ്റര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ജലജ, കെ കദിയുമ്മ ടീച്ചര്‍, ഷീജടീച്ചര്‍, പി.എം അഷ്‌റഫ്, പി.എംഷഫാഫ്, ബഷീര്‍ മമ്പുറം. വനജ, അജ്ഞലി, ബാബു സംസാരിച്ചു. ഭിന്നശേഷി കലാകാരന്‍മാരായ ജംഷീര്‍ കൈനിക്കര, വിഷ്ണു പ്രിയ, അനുഅന്‍സില. ജംഷീറ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി. പ്രതിഭകൾക്ക് വിവിധ സമ്മാനങ്ങള്‍ നല്‍കി.