സ്മൃതി സുഗന്ധമൊരുക്കി തിരൂരങ്ങാടി ജി. എം. എൽ. പി സ്കൂൾ

.തിരൂരങ്ങാടി : തിരൂരങ്ങാടി ജി. എം. എൽ. പി സ്കൂളിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് 60 വയസ്സ് കഴിഞ്ഞ പൂർവ്വ വിദ്യാർത്ഥികളുടെ തലമുറ സംഗമമൊരുക്കിയത് വേറിട്ട അനുഭവമായി മാറി. ബാല്യകാല സ്മരണകൾ കോർത്തിണക്കിയ ‘സ്മൃതി സുഗന്ധം’പി. ടി. എ. പ്രസിഡന്റ് അഷ്‌റഫ്‌ താണിക്കലിന്റെ അധ്യക്ഷതയിൽ തിരൂരങ്ങാടി നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ഇ. പി. എസ്. ബാവ ഉദ്ഘാടനം ചെയ്തു. പാട്ടും പറച്ചിലുമായി വിശിഷ്ടാതിഥി ജലീൽ പരപ്പനങ്ങാടി അതിഥികളെ കോൾമയിർ കൊള്ളിച്ചു. പൂർവ്വ വിദ്യാർഥികൾ ബാല്യകാല സ്മരണകൾ അയവിറക്കി. പങ്കെടുത്ത മുഴുവൻ പേരെയും പൊന്നാടയണിയിച്ചു ആദരിച്ചു.സ്കൂൾ പ്രധാന അധ്യാപിക പദ്മജ. വി, അലിമോൻ തടത്തിൽ, അഷ്‌റഫ്‌ ഫരീദാബി, യാസീൻ, അഷ്‌റഫ്‌ മനരിക്കൽ, അൻവർ മേലെവീട്ടിൽ, അനസ് മേലെവീട്ടിൽ, അമീൻ, സരിത, ജിഷ എന്നിവർ സംസാരിച്ചു.അഷ്റഫ് കളത്തിങ്ങൽ പാറ

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇