തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത്ഭിന്നശേഷി കലോൽസവം സംഘടിപ്പിക്കുന്നു

.തിരൂരങ്ങാടി: തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്ക് വേണ്ടി ഓക്ടോബർ 14 ന് ബ്ലോക്ക് തല കലോൽസവം സംഘടിപ്പിക്കുന്നു. മൂന്നിയൂർ തലപ്പാറ ശാദി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന കലോൽസവത്തിൽ ബ്ലോക്ക് പരിധിയിലെ എല്ലാ പഞ്ചായത്തുകളിൽ നിന്നുമുള്ള പ്രതിഭകൾ പങ്കെടുക്കും. ഇത് സംബന്ധിച്ച് ബ്ലോക്ക് ഓഫീസിൽ ചേർന്ന ആലോചന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. സാജിത ഉൽഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഒടിയിൽ പീച്ചു അദ്ധ്യക്ഷ്യം വഹിച്ചു. മെമ്പർമാരായ സ്റ്റാർ മുഹമ്മദ് , ബാബു രാജ്.പി, സുഹ്റ ഒള്ളക്കൻ, ബിന്ദു .ടി.പി, വിവിധ സംഘടനാ ഭാരവാഹികളായ അഷ്റഫ് കളത്തിങ്ങൽ പാറ, സിദ്ധീഖ് മാളിയേക്കൽ, കൃഷ്ണകുമാർ മാസ്റ്റർ, മുജീബ് റഹ്മാൻ, റുബീന പടിക്കൽ, ആരിഫ. വി, ഐ.സി ഡി. എസ്. സൂപ്പർ വൈസർമാരായ റജിത, റജീന, റിനി. എ, പങ്കജം, ജലജ. ആർ പ്രസംഗിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സി.സി. ഫൗസിയ സ്വാഗതവും സി.ഡി. പി. ഒ. ജയശ്രീ . എം. നന്ദിയും പറഞ്ഞു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

.അഷ്റഫ് കളത്തിങ്ങൽ പാറ97446633 66