തിരൂരങ്ങാടി ബ്ലോക്ക് കേരളോൽസവം കലാമൽസരങ്ങൾ തുടങ്ങി.

മൂന്നിയൂർ: തിരൂരങ്ങാടി ബ്ലോക്ക് കേരളോൽസവത്തിന്റെ ഭാഗമായുള്ള കലാ മൽസരങ്ങൾ മൂന്നിയൂർ കുന്നത്ത് പറമ്പ് എ.എം. യു.പി. സ്കൂളിൽ ആരംഭിച്ചു.മൽസര പരിപാടികൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. സാജിത ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഒടിയിൽ അലി പീച്ചു അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ സ്റ്റാർ മുഹമ്മദ്, പി.ടി. ബിന്ദു, മെമ്പർമാരായ ജാഫർ വെളിമുക്ക്, സി.ടി. അയ്യപ്പൻ, സുഹ്റ ഒള്ളക്കൻ സംബന്ധിച്ചു.മാപ്പിളപ്പാട്ട് മൽസരത്തിൽ തേഞ്ഞിപ്പലം പഞ്ചായത്തിലെ നിദ ഫാത്തിമ ഒന്നാം സ്ഥാനം, നന്നമ്പ്ര പഞ്ചായത്തിലെ ഉനൈസ് രണ്ടാം സ്ഥാനവും സംഘഗാന മൽസരത്തിൽ വള്ളിക്കുന്ന് പഞ്ചായത്ത് ഒന്നാം സ്ഥാനവും നന്നമ്പ്ര പഞ്ചായത്ത് രണ്ടാം സ്ഥാനവും ലളിത ഗാന മൽസരത്തിൽ നന്നമ്പ്രയിലെ ഉനൈസ് ഒന്നാം സ്ഥാനവും വള്ളിക്കുന്നിലെ ശ്രേയസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വട്ടപ്പാട്ട് മൽസരത്തിൽ തേഞ്ഞിപ്പലം പഞ്ചായത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. തബല മൽസരത്തിൽ സബിൻ കെ.എസ്. തേഞ്ഞിപ്പലം ഒന്നാം സ്ഥാനം നേടി. ഓക്ടോബർ 21 ന് ആരംഭിച്ച കേരളോൽസവ പരിപാടികളുടെ സമാപനം വൈകുന്നേരം പി.അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ. എ. ഉൽഘാടനം ചെയ്യും.റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇