ഇസ്ലാഹി തസ്കിയത്ത് സംഗമവും ഖുർആൻ മത്സര വിജയികൾക്കുള്ള അവാർഡ് വിതരണവും സംഘടിപ്പിച്ചു

തിരൂർ: റമദാനിലൂടെ റയ്യാനിലേക്ക് എന്ന പ്രമേയത്തിൽ കെ എൻ എം മർക്കസുദ്ദഅവ തെക്കൻ കുറ്റൂർ മേഖല കമ്മറ്റി സംഘടിപ്പിച്ച ഇസ്ലാഹി തസ്കിയത്ത് സംഗമവും ഖുർആർ മത്സര വിജയികൾക്കുള്ള അവാർഡ് ദാനവും കുറ്റൂർ ഐ ഇ സി ഹാളിൽ നടന്നു. കുറുക്കോളി മൊയ്തീൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. അബ്ദുൽ കലാം ഒറ്റത്താണി , നാസർ അൻവാരി , ഗഫൂർ പൊന്നാനി എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ഖുർആൻ മത്സര വിജയികൾക്ക് തിരൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.വി. റംഷീദ ഉപഹാരങ്ങൾ നൽകി. റിട്ട : ജഡ്ജി അലി മുഹമ്മദ് തയ്യിൽ, ഭാരവാഹികളായ ഹുസൈൻ കുറ്റൂർ, തൊട്ടി വളപ്പിൽ ജലീൽ , പി. അലി ഹാജി, എം. അബ്ദുറഹിമാൻ, ഷംസുദീൻ അല്ലൂർ, പി. നിബ്രാസുൽ ഹഖ്, പാരിക്കാട്ട് ബീരാൻ, സൈനബ കുറ്റൂർ, ആരിഫ ആയപ്പള്ളി, സി. പി. ജാനിസ എന്നിവർ പ്രസംഗിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ഫോട്ടോ: കെ എൻ എം മർക്കസുദ്ദഅവ തെക്കൻ കുറ്റൂർ മേഖല കമ്മറ്റി സംഘടിപ്പിച്ച ഇസ്ലാഹി തസ്കിയത്ത് സംഗമം കുറുക്കോളി മൊയ്തീൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു