തിരൂർ ദേശോത്സവം സെപ്തംബർ 9 ന് ശനിയാഴ്ച

തിരൂർ സാംസ്കാരിക സമുച്ചയത്തിൽ നടക്കുന്ന തിരൂരിന്റെ ദേശോത്സവം കായിക,വഖഫ് വകുപ്പ് മന്ത്രി വി. അബ്ദു റഹിമാൻ ഉദ്ഘാടനം ചെയ്യും . തിരൂർ എം.എൽ .എ കുറുക്കോളി മുയ്തീൻ അദ്യക്ഷത വഹിക്കും . തിരൂർ മുനിസിപ്പൽ ചെയർ പേഴ്സൺ എ.പി. നസീമ മുഖ്യ പ്രഭാഷണം നടത്തും. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യു. സൈനുദ്ധീൻ , തിരൂർ താലൂക്കിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്മാർ എന്നിവർ ചരിത്ര നിർമ്മാണോദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും.അഡ്വ. വിക്രം കുമാർ .അഡ്വ. ഷഹീർ കോട്ട് , അഡ്വ. കെ.വി. മൂസക്കുട്ടി ,അഡ്വ. സബിന എന്നിവർ വക്കീൽ സദസ്സിൽ പങ്കെടുക്കും. തിരൂർ നഗരത്തിൽ രാവിലെ നടക്കുന്ന ഘോഷയാത്രയോടെ ദേശോത്സവത്തിനു തുടക്കം കുറിക്കും. പൈത്യക സംരക്ഷണ സമിതി തിരൂർ താലൂക്ക് പ്രസിഡന്റ്. ഇഞ്ചിനീയർ അഹമ്മദ് മൂപ്പൻ രാവിലെ 10 മണിക്ക് പതാക ഉയർത്തും . തുടർന്ന് കുടുംബശ്രീ സമ്മേളനം , വക്കീൽ സദസ്സ് , ചരിത്ര നിർമ്മാണോദ്ഘാടനം , ചരിത്ര പുസ്തക പ്രകാശനം , പൊതു സമ്മേളനം എന്നിവ നടക്കും. തിരൂർ താലൂക്കിലെ പ്രമുഖരെ ചടങ്ങിൽ ആദരിക്കും . കുടുംബശ്രീ വ്യാപാര മേള ,പുരാവസ്തു പ്രദർശനം , ശിൽപ പ്രദർശനം , ആർട്ട് ഗ്യാലറി , തിരൂരിന്റെ തനതായ കലാപരിപാടികൾ ,ഗാനമേള എന്നിവയാണു കാര്യപരിപാടികൾ. വെട്ടത്തുനാട് ചരിത്ര സാംസ്കാരിക സമിതി പ്രസിഡൻറ് കെ.കെ.അബ്ദുൽ റസാഖ് ഹാജി, കേരള പ്രാദേശിക ചരിത്രപഠന സമിതി സെക്രട്ടറി പള്ളിക്കോണം രാജീവ്, ജില്ലാ പ്രസിഡൻറ് കെ.സി. അബ്ദുൽ ലത്തീഫ് , പൈതൃക സംരക്ഷണ സമിതി പ്രസിഡന്റ് ഇഞ്ചിനിയർ അഹമ്മദ് മൂപ്പൻ,മലയാള സർവകലാശാലയിലെ അദ്ധ്യാപകരായ ഡോ. എം.ജി മല്ലിക ,ഡോ. മഞ്ജുഷ ആർ വർമ്മ , ഡോ. സ്വപ്ന റാണി , സാമൂഹ്യ രാഷ്ട്രീയ കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ ,കുടുബ ശ്രീ ജില്ലാമിഷൻ ,സിഡി. എസ്. പ്രസിഡന്റുമാർ , . ഹരിത കർമ്മ സേനാംഗങ്ങൾ ,എന്നിവർ വിവിധ പരിപാടികളിൽ പങ്കെടുക്കുമെന്ന് സംഘാടക സമിതി അംഗങ്ങളായ . കെ.സി. അബ്ദുല്ല , നാജിറ അഷറഫ് , കെ.കെ .എ. ബാരി . തസ്നി കമറുദ്ധീൻ. അബ്ദുൽ ഖാദർ കൈനിക്കര, പി.സി. ഗഫൂർ, കരീം മേച്ചേരി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇