വർഗീയവൽക്കരിക്കപ്പെടുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കെതിരെ സമൂഹം ഒന്നിക്കണം : ഇസ്ലാഹി തസ്കിയത്ത് സംഗമം


Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

തിരൂർ:വർഗീയവൽക്കരിക്കപ്പെടുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കെതിരെ സമൂഹം ഒന്നിക്കണമെന്നും ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പാഠ പുസ്തകളിൽ ഇന്ത്യയുടെ ചരിത്ര ഭാഗങ്ങൾ നീക്കിയ നടപടി പിൻവലിക്കണമെന്നും ഇസ്ലാഹി തസ്കിയത്തി സംഗമം ആവശ്യപെട്ടു.റമദാനിന്റെ ചൈതന്യം വരും മാസങ്ങളിലും കാത്തു സൂക്ഷിക്കാൻ വിശ്വാസികൾക്ക് കഴിയണെമെന്നും വിശുദ്ധ ഖുർആൻ പഠനം ജനകീയമാക്കണെമെന്നും സംഗമം ആവശ്യപ്പെട്ടു. റമളാനിലൂടെ റയ്യാനിലേക്ക് എന്ന പ്രമേയത്തിൽ കെ എൻ എം മർക്കസുദ്ദഅവ തിരുർ മണ്ഡലം കമ്മറ്റി പുല്ലൂർ മുണ്ടേക്കാട്ട് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഗമം കുറുക്കോളി മൊയ്തീൻ എം എൽ എ ഉദ്ഘാടം ചെയ്തു. കെ എൻ എം തിരുർ മണ്ഡലം പ്രസിഡന്റ് സി എം പി മുഹമ്മദലി അധ്യക്ഷത വഹിച്ചു.

ഖുർആൻ പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡുകൾ തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ വിതരണം ചെയ്തു. ടി.അബിദ് മദനി, റാഫി പേരാമ്പ്ര, നബീൽ പാലത്ത്, നവാസ് അൻവാരി എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. കെ എൻ എം മർക്കസുദ്ദഅവ മലപ്പുറം വെസ്റ്റ് ജില്ലാ ട്രഷറർ പി. മുഹമ്മദ് കുട്ടി ഹാജി, ഭാരവാഹികളായ ഇഖ്ബാൽ വെട്ടം, വി.പി. കാസിം ഹാജി,വി.പി. ഉമർ, ഹുസൈൻ കുറ്റൂർ, വി.പി. മനാഫ് , മജീദ് മംഗലം, എം. സൈനുദ്ധീൻ, ടി.വി. ജലീൽ , സി.എം. സി. അറഫാത്ത്, റഷീദ് മാസ്റ്റർ,ഡോ : ഷാനിസ് , സഹീർ വെട്ടം, ഷംസുദ്ധീൻ അല്ലൂർ , മുഫീദ് ചക്കരമൂല,ആയിഷാബി തിരൂർ , സൈനബ കുറ്റൂ,ർ , നാജിയ മുഹ്സിൻ എന്നിവർ പ്രസംഗിച്ചു. ഐ.വി. ജലീൽ, ഹമീദ് പാറയിൽ, ഷംസു വെട്ടം, എം.കെ. മുനീർ, ജലീൽ വാണിയന്നൂർ , ഹാറൂൺ പുല്ലൂർ, യാസർ പാറപ്പുറത്ത്, യാസിർ ചേന്നര, പി.നിബ്രാസുൽ ഹഖ്, മുബീന തിരൂർ, വി.പി. ആയിഷ എന്നിവർ നേതൃത്വം നൽകി.കാമ്പയിൻ്റെ ഭാഗമായി ശാഖാ , മേഖല തസ്കിയത്ത് സംഗമം ,റമളാൻ ക്വിസ്, ഖുർആൻ വെളിച്ചം പദ്ധതി എന്നിവ നടന്നു വരുന്നു.

ഫോട്ടോ: കെ എൻ എം മർക്കസുദ്ദഅവ തിരുർ മണ്ഡലം ഇസ്ലാഹി തസ്കിയത്ത് സംഗമം കുറുക്കോളി മൊയ്തീൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു