നെട്ടിശ്ശേരി മുക്കാട്ടുകര റോഡുകളിലെ കുഴികൾ എണ്ണി തിട്ടപ്പെടുത്തുന്നവർക്ക് 101 പൊൻപണം സമ്മാനം നൽകി ജനകീയ പ്രതിഷേധം

തൃശൂർ.കേരളത്തിന്റെ നെഴ്സറികളുടെ ഈറ്റില്ലമായ മണ്ണുത്തി പ്രദേശങ്ങളോട് ചേർന്ന് കിടക്കുന്ന നെട്ടിശ്ശേരി മുക്കാട്ടുകര പ്രദേശങ്ങളിലെ റോഡുകളിൽ പോലും നെഴ്സറി ആരംഭിക്കുവാൻ സാധിക്കുന്ന അവസ്ഥയിലാണ്. മുക്കാട്ടുകര നായരങ്ങാടി റോഡ്, നെട്ടിശ്ശേരി കുറ്റിമുക്ക് റോഡ്, നെട്ടിശ്ശേരി പനഞ്ചകം റോഡ്, ഗ്രീൻ ഗാർഡൻ റോഡ് തുടങ്ങിയവ തകർന്ന നിലയിലാണ്. ഇവിടങ്ങളിൽ വാഹനങ്ങൾ കേടുവരുകയും, അപകടങ്ങൾ തുടർക്കഥയാകുകയും ചെയ്യുന്നത് നാട്ടുകാർ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയതുമാണ്. അധികാരികളുടെ കണ്ണ് തുറക്കുന്നതിനു വേണ്ടി ആദ്യം ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുകയും, പിന്നീടുള്ള പ്രതിഷേധങ്ങൾ പത്ര മാധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്തതാണ്. സമരത്തിന്റെ മൂന്നാം ഘട്ടമാണ് ഈ ജനകീയ പ്രതിഷേധം അതും കഴിഞ്ഞു് ശരിയാക്കാത്ത പക്ഷം നവംബർ 26 ന് സത്യാഗ്രഹ സമരവുമായി മുന്നോട്ട് പോകുമെന്ന് ജെൻസൻ ജോസ് കാക്കശ്ശേരി അറിയിച്ചു.ജനകീയ പ്രതിഷേധം എക്സ് സുബൈദാർ മേജർ കെ.കെ.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ജെൻസൻ ജോസ് കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. കുഴികൾ എണ്ണി തിട്ടപ്പെടുത്തിയവർക്കുള്ള സമ്മാനം ശശി നെട്ടിശ്ശേരി പ്രഖ്യാപിച്ചു. എ.അഭിലാഷ്, സി.ഡി.ടോണി, സോജൻ മഞ്ഞില, ബിജു കണ്ണംബുഴ, എച്ച്.ഉദയകുമാർ, സി.പഴനിമല, നിധിൻ ജോസ്, സി.ജെ.രാജേഷ്, പി.ജിതേഷ്, ജോർജ്ജ് മഞ്ഞില, ഹരിദാസ്.ഒ.ആർ, കെ.കെ.ജോർജ്ജ്, ജോർജ്ജ് ഫിലിപ്പ്, കെ.പി.ജോബി, ഡെയ്സൺ ജോൺ, ഇ.ആർ.വിപിൻ, വിൽസൻ ഇടക്കളത്തൂർ, ഗോപികൃഷ്ണൻ, നാരായണൻകുട്ടി, നന്ദൻ, ജോസ് വൈക്കാടൻ, സോണിജ് ജോൺ, സി.ടി.ജിമ്മി എന്നിവർ നേതൃത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇