fbpx

മഹാത്മജിയുടെ പ്രിയതമ കസ്തൂർബാ ഗാന്ധിയെ അനുസ്മരിച്ച് മുക്കാട്ടുകര രാജീവ് ഗാന്ധി യൂണിറ്റ് സമ്മേളനം

തൃശൂർ.ഇന്ത്യൻ സ്വതന്ത്ര സമര നായിക, രാജ്യത്തിന്റെ അമ്മ കസ്തൂർബാ ഗാന്ധി എന്ന സമരസൂര്യൻ അസ്തമിച്ച ദിനത്തിൽ യൂത്ത് കോൺഗ്രസ് മുക്കാട്ടുകര രാജീവ് ഗാന്ധി യൂണിറ്റ് സമ്മേളനം നടത്തി. ഇൻകാസ് / ഒഐസിസി തൃശൂർ കോർഡിനേഷൻ കമ്മറ്റി ഗ്ലോബൽ ചെയർമാൻ ശ്രീ.എൻ.പി.രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ശരത്ത് രാജൻ അദ്ധ്യക്ഷത വഹിച്ചു. ജിജോമോൻ ജോസഫ്, ജെൻസൻ ജോസ് കാക്കശ്ശേരി, വിൽബിൻ വിൽസൻ, ജോസ് കുന്നപ്പിള്ളി, നിധിൻ ജോസ്, കെ.കെ.ആന്റോ, ബാസ്റ്റിൻ തട്ടിൽ, രോഹിത്ത് നന്ദൻ, വി.എം.സുലൈമാൻ, ചന്ദ്രൻ വെളുത്തേടത്ത്, സി.ജി.സുബ്രമഹ്ണ്യൻ, ചന്ദ്രൻ കോച്ചാട്ടിൽ, ഇ.എസ്.മാധവൻ, എന്നിവർ പ്രസംഗിച്ചു.