മണ്ഡല മഹോത്സവം കലവറ നിറക്കൽ ആരംഭിച്ചു
തൃക്കുള൦ ശിവക്ഷേത്രത്തിലെ മണ്ഡല മഹോത്സവത്തിൻറെ ഭാഗമായി നവംബർ 30 ബുധനാഴ്ച പ്രശാന്ത് വർമ്മയുടെ മാനസ ജപലഹരി എന്ന ഭജന സങ്കീർത്തനവു൦, ഡിസംബർ മൂന്നാം തിയതി ശനിയാഴ്ച രാവിലെ 6 മുതൽ ഞായറാഴ്ച പുലർച്ചെ 6 മണിവരെ അഖണ്ഡ നാമയജ്ഞവു൦ നടക്കുന്നു. അതിന്റെ അന്നദാനത്തിനുള്ള കലവറ നിറയ്ക്കലിൻറെ ഉദ്ഘാടനം ക്ഷേത്രം മേൽശാന്തി ശ്രീ വിനായകശങ്കരൻ തിരുമേനി നിർവഹിച്ചു. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ കറുത്താട്ടിൽ ശശികുമാർ, പ്രസിഡന്റ് പി ശങ്കരനുണ്ണി, സെക്രട്ടറി സി പി മനോഹരൻ , ക്ഷേത്രം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു