തൃക്കുള൦ ശിവക്ഷേത്രത്തിൽ മൂന്നു ദിവസമായി നടന്നു വരുന്ന പ്രതിഷ്ഠാദിന മഹോത്സവം വേട്ടേക്കരൻ പാട്ടോടെ സമാപിച്ചു.
*ശ്രീ തൃക്കുള൦ ശിവക്ഷേത്രത്തിൽ മൂന്നു ദിവസമായി നടന്നു വരുന്ന പ്രതിഷ്ഠാദിന മഹോത്സവം വേട്ടേക്കരൻ പാട്ടോടെ സമാപിച്ചു. മഹോത്സവത്തോടനുബന്ധിച്ച് ശ്രീഭൂതബലി, വിശേഷാൽ ഭഗവതിസേവ, ഒറ്റക്കലശ൦, ഉദയാസ്തമനപൂജ,സർപ്പബലി, സന്ധ്യാവേല എന്നിവ നടന്നു. തന്ത്രി കയിനിക്കര വടക്കേട൦ ശശിധരൻ നമ്പൂതിരി, മേൽശാന്തി വിനായക ശങ്കരൻ നമ്പൂതിരി എന്നിവർ കാർമ്മികത്വ൦ വഹിച്ചു. തുടർന്ന് കാരക്കൂറ രാമചന്ദ്രൻ നായരുടെ കാർമ്മികത്വത്തിൽ വേട്ടേക്കരൻപാട്ട്, നാളികേരം എറിയൽ എന്നീ ചടങ്ങുകളോടെ ഉൽസവം കൊടിയിറങ്ങി.