fbpx

സംയുക്ത സമരസമിതിയുടെ ഇടപെടൽ ഫലം കാണുന്നു.
തൃക്കുളം അമ്പലപ്പടിയിൽ റോഡിൽ സ്ട്രിപ്പുകൾ സ്ഥാപിച്ചു.

തിരൂരങ്ങാടി:
തൃക്കുളം അമ്പലപ്പടിയിൽ വേഗത നിയന്ത്രണത്തിന് സ്ട്രിപ്പുകൾ സ്ഥാപിച്ചു. അമ്പലപ്പടിയിൽ നിരന്തര അപകടങ്ങൾക്ക് കാരണമാകുന്ന റോഡിലെ അശാസ്ത്രീയത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത സമരസമിതി നൽകിയ പരാതിയെ തുടർന്നായിരുന്നു നടപടി.

അപകടങ്ങൾ ലഘൂകരിക്കുന്നതിനും കാൽനടയാത്രക്കാർക്ക് സൗകര്യം ഒരുക്കുന്നതിനും വേണ്ട അടിയന്തര നടപടികൾ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും പൊതു സുരക്ഷയ്ക്ക് ഊന്നൽ നൽകി സ്ഥായിയായ പരിഹാരം കാണണമെന്നും, മുനിസിപ്പാലിറ്റി വെളിച്ചമില്ലാത്ത റോഡിലെ ഈ ഭാഗങ്ങളിൽ അടിയന്തരമായി ലൈറ്റുകൾ സ്ഥാപിക്കണമെന്നും സംയുക്ത സമരസമിതി ആവശ്യപ്പെട്ടു.