ഫലസ്തീൻ വംശഹത്യക്കെതിരെ മാനവിക മൂല്യങ്ങളിൽ വിശ്വസിക്കുന്നവർ ഒന്നിക്കണം : സി.വി. ജമീല


താനൂർ: ഫലസ്തീൻ വംശഹത്യക്കെതിരെ മാനവിക മൂല്യങ്ങളിൽ വിശ്വസിക്കുന്നവർ ഒന്നിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് സി.വി. ജമീല ആവശ്യപ്പെട്ടു. ഫലസ്തീനിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയിൽ പ്രതിഷേധിച്ചും ഹമാസിന്റെ നേതൃത്വത്തിൽ ഫലസ്തീൻ ജനത നടത്തുന്ന പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗവും ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷനും ചേർന്ന് സംഘടിപ്പിച്ച വനിത ഐക്യദാർഢ്യ റാലിയുടെ സമാപന പ്രഭാഷണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അവർ. താനൂർ ഹാർബർ പരിസരത്ത് നിന്നുമാരംഭിച്ച റാലി താനൂർ ജങ്ഷൻ ചുറ്റി ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. നൂറു കണക്കിന് വനിതകളും വിദ്യാർത്ഥിനികളും പങ്കെടുത്തു. റാലിയുടെ ഭാഗമായി ഒരുക്കിയ ഫലസ്തീനിലെ ഇസ്രയേൽ ക്രൂരതയെ ഓർമിപ്പിക്കുന്ന ചിത്രീകരണങ്ങൾ ശ്രദ്ധേയമായി. പ്രോഗ്രാം കൺവീനർ എൻ.സാബിറ, ജി.ഐ.ഒ ഏരിയ പ്രസിഡന്റ് ഫഹ്‌മിദ സി.മുനീറ, എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം ഏരിയ പ്രസിഡന്റ് എം. സുബൈദ, ശിഫ ഖാജ , സി.പി.ഫാത്തിമ, ടി.കെ.ഫാത്തിമ,ആർ.പി.റുഖിയ, എം. അസ് രിയ എന്നിവർ നേതൃത്വം നൽകി.1:താനൂരിൽ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗവും ജി.ഐ. ഒ യും ചേർന്ന് സംഘടിപ്പിച്ച വനിത റാലി 2:താനൂരിൽ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗവും ജി.ഐ. ഒ യും ചേർന്ന് സംഘടിപ്പിച്ച വനിത റാലിയിൽ സി.വി. ജമീല സംസാരിക്കുന്നു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇