ഈ വർഷത്തെ വൈറ്റ് കെ യിൽ (വെളുത്ത വടി) ദിനാചരണം താനൂരിൽ ഞായറാഴ്ച്ച നടക്കും

ഈ വർഷത്തെ വൈറ്റ് കെ യിൽ (വെളുത്ത വടി) ദിനാചരണം താനൂരിൽ ഞായറാഴ്ച്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.കാഴ്ച വെല്ലുവിളി നേരിടുന്നവരുടെ സുരക്ഷിതത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അന്താരാഷ്ട്ര ചിഹ്നമായ വൈറ്റ് കെയിൽ (വെളുത്ത വടി) പ്രകാരം വർഷംതോറും ഒക്ടോബർ 15 വൈറ്റ്കെയിൽ ദിനമായി ആചരിക്കുകയാണ്. കാഴ്ച്ചവെല്ലുവിളി നേരിടുന്നവരുടെ പ്രശ്നങ്ങൾ, പരിമിതികൾ, തുടങ്ങിയവയിലേക്ക് ജനശ്രദ്ധ ക്ഷണിക്കുക, അവർക്കുള്ള ക്ഷേമപ്രവർത്തനങ്ങളും അവരുടെ കർമ്മശേഷി വർദ്ധിപ്പിക്കുന്നതിനുള്ള പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പാക്കുക, ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങൾ അവർക്കുമായി ഉപയോഗപ്പെടുത്തുകയും അതിനു സമൂഹത്തെ ബോധവൽക്കരിക്കുകയും ചെയ്യുക, നേട്ടങ്ങളും കഴിവുകളും സമൂഹത്തിന്റെ ബോധ്യമാക്കുക എന്നിവയാണ്  ഈ ദിനാചരണം കൊണ്ട് പ്രാഥമികമായ ലക്ഷ്യമിടുന്നത്. ഇതിൻറെ ഭാഗമായി ഞായറാഴ്ച 4 30ന് വള്ളിക്കാപ്പറ്റ കേരള അന്ധവിദ്യാലയത്തിന്റെ നേതൃത്വത്തിൽ മുൻസിപ്പൽ പരിസര സമീപത്തുനിന്ന് ആരംഭിക്കുന്ന റാലി നഗരസഭ ചെയർമാൻ ഫ്ലാഗ് ഓഫ് ചെയ്യും. സമൂഹത്തിലെ വിശിഷ്ട വ്യക്തിത്വങ്ങൾ കണ്ണുകെട്ടി റാലിയിൽ അണിനിരക്കും. അതിനുശേഷം അഞ്ചുമണിക്ക് താനൂർ ജംഗ്ഷനിൽ പ്രത്യേകം തയ്യാറാക്കിയ  വേദിയിൽ നടക്കുന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം കെ റഫീഖ ഉദ്ഘാടനം ചെയ്യും. ശേഷം നടക്കുന്ന ഗാനമേള പ്രശസ്ത ഗായകൻ ഫിറോസ് ബാബു ഉൽഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ താനൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  പത്രസമ്മേളനത്തിൽ നഗരസഭാ ചെയർമാൻ പി പി ഷംസുദ്ദീൻ, വൈസ് ചെയർമാൻ സി കെ സുബൈദ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയപ്രകാശ്,  വള്ളിക്കാപറ്റ കേരള അന്ധവിദ്യാലയം ഹെഡ്മാസ്റ്റർ പി അബ്ദുൽ കരീം, എം പി സി ഇസ്മായിൽ എന്നിവർ പങ്കെടുത്തു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇