എംകെആർ ഫൗണ്ടേഷന്റെ ഈ വർഷത്തെ കർമശ്രേഷ്ഠ, കർമ പുരസ്കാരങ്ങൾ ഒക്ടോബർ 28ന് (ശനി) വിതരണം ചെയ്യും

**മലപ്പുറം**തിരൂർ:*എംകെആർ ഫൗണ്ടേഷന്റെ കർമശ്രേഷ്ഠ അവാർഡിന് (2 ലക്ഷം രൂപ) മുതിർന്ന മാധ്യമ പ്രവർത്തകൻ ടി.ജെ.എസ്.ജോർജും കർമ അവാർഡിന് (ഒരു ലക്ഷം രൂപ) സാമൂഹിക പ്രവർത്തക ദയാബായിയുമാണ് അർഹരായത്. കോട്ടയ്ക്കലിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന എം.കെ.രാമുണ്ണിനായർ എന്ന മാനുകുട്ടൻനായരുടെ പേരിൽ, വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കു ഏർപ്പെടുത്തിയതാണ് പുരസ്കാരം. എം.ടി.വാസുദേവൻ നായർ ചെയർമാനും സാറാജോസഫ്, ഡോ.പി.ബാലചന്ദ്രൻ, ഡോ.കെ.മുരളീധരൻ, ഷീബ അമീർ, യു.അച്ചു എന്നിവർ അംഗങ്ങളുമായ ജഡ്ജിങ് കമ്മിറ്റിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. ഡോ.പി.കെ.വാരിയരാണ് 4 വർഷത്തിൽ ഒരിക്കൽ നൽകുന്ന കർമശ്രേഷ്ഠ അവാർഡിന് നേരത്തേ അർഹനായിട്ടുള്ളത്. ഷീബ അമീർ, കെ.കെ.ശൈലജ, മാധവ് ഗാഡ്ഗിൽ, ഇ.ശ്രീധരൻ, ഗീത വാഴച്ചാൽ, കെ.ദിനു എന്നിവർക്കാണ് മുൻപ് കർമ അവാർഡ് ലഭിച്ചത്.വൈകിട്ട് 5ന് തിരൂർ തുഞ്ചൻപറമ്പിൽനടക്കുന്ന ചടങ്ങിൽ അവാർഡ് ജൂറി ചെയർമാൻ എം.ടി.വാസുദേവൻ നായർ പുരസ്കാരങ്ങൾ വിതരണം ചെയ്യും. എംകെആർ ഫൗണ്ടേഷൻ ചെയർമാൻ യു.അച്ചു അധ്യക്ഷത വഹിക്കും. പി.എൻ.ഗോപീകൃഷ്ണൻ, ഡോ. രാജാഹരിപ്രസാദ്, ഡോ.കെ.മുരളീധരൻ, യു.തിലകൻ, ഷീബാ അമീർ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് സംഗീത സദസ്സ് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായയു.ജയകൃഷ്ണൻ,യു.രാഗിണി, ഊരാളി ജയപ്രകാശ് എന്നിവർ അറിയിച്ചു.*റിപ്പോർട്ട് :-*ബാപ്പു വടക്കയിൽ+91 93491 88855.*

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇