തിരൂരങ്ങാടി സോൺ മീലാദ് റാലി നടത്തി

തിരൂരങ്ങാടി : തിരുനബിയുടെ സ്നേഹലോകം എന്ന ശീർഷകത്തിൽ കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന വ്യാപകമായി നടത്തുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായി തിരൂരങ്ങാടി സോൺ കമ്മിറ്റി സംഘടിപ്പിച്ച മീലാദ് റാലി പ്രൗഢമായി എ ആർ നഗറിൽ നിന്നാരംഭിച്ച റാലിക്ക് സോൺ നേതാക്കളായ ഇ മുഹമ്മദ് അലി സഖാഫി, പി അബ്ദുർറബ്ബ് ഹാജി, എം വി അബ്ദുർ റഹ്മാൻ ഹാജി, പി സുലൈമാൻ മുസ് ലിയാർ, നൗഫൽ കൊടിത്തി, സുഹെെൽഫാളിലി, ആബിദ് ചെമ്മാട് നേതൃത്വം നൽകി. കുന്നുംപുറത്ത് നടന്ന സമാപന സംഗമത്തിൽ അബ്ദുർ റഊഫ് സഖാഫി സി കെ നഗർ പ്രഭാഷണം നടത്തി

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

. പടം :കേരള മുസ് ലിം ജമാഅത്ത്തിരൂരങ്ങാടി സോൺ കമ്മിറ്റിയുടെ നേതൃത്യത്തിൽ കുന്നുംപുറത്ത് നടന്ന മീലാദ് റാലി