തിരൂരങ്ങാടി ഡി. ഇ. ഐ. സി.യിൽ വർണ്ണോൽസവം വർണ്ണാഭമായി.

തിരൂരങ്ങാടി: മലപ്പുറം ജില്ലാ ഡിസ്ട്രിക് ഏർളി ഇന്റർവെൻഷൻ സെന്റർ ( ഡി. ഇ. ഐ. സി) യുടെ ആഭിമുഖ്യത്തിൽ ജെ.സി. ഐ. തിരൂരങ്ങാടിയുടെയും SFPR ജില്ലാ കമ്മറ്റിയുടെയും സഹകരണത്തോടെ ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സംഘടിപ്പിച്ച വർണ്ണോൽസവം വർണ്ണാഭമായി.. ഭിന്നശേഷി കുട്ടികളും രക്ഷിതാക്കളും സന്നദ്ധ പ്രവർത്തകരും ജീവനക്കാരും പരിപാടിയിൽ സംബന്ധിച്ചു. കുട്ടികൾ അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ ഹൃദ്യമായി. പരിപാടി തിരൂരങ്ങാടി മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ കാലൊടി സുലൈഖ ഉൽഘാടനം ചെയ്തു. അരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.പി. ഇസ്മായിൽ അദ്ധ്യക്ഷ്യം വഹിച്ചു. മലപ്പുറം ഡി.പി. എം.ഡോ: അനൂപ് മുഖ്യ പ്രഭാഷണം നടത്തി. വികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, പൊതുമരാമത്ത് ചെയർപേഴ്സൺ സി.പി. സുഹ്റാബി, കൗൺസിലർ കക്കടവത്ത് അഹമ്മദ് കുട്ടി, ഡോ: എ.എം. മുഹമ്മദ് കുഞ്ഞാവുട്ടി, ഡോ: നവാൽ മൊയ്തു, ദേവീദാസ്, ബഷീർ മമ്പുറം, ഡോ: ശിവാനന്ദൻ, മുസ്ഥഫ തുടിശ്ശേരി, വി.പി. മൊയ്തീൻ കുട്ടി, ഇസ്സു ഇസ്മായിൽ ഉള്ളാട്ട് പ്രസംഗിച്ചു. ആശുപത്രി സുപ്രണ്ട് ഡോ: പ്രഭുദാസ് സ്വാഗതവും നഴ്സിംഗ് സുപ്രണ്ട് ലീ ജാ എസ് ഖാൻ നന്ദിയും പറഞ്ഞു.SFPR ജില്ലാ കമ്മറ്റിയുടെ മനുഷ്യ സ്റ്റേഹി അവാർഡ് താലൂക്ക് ആശുപത്രി സുപ്രണ്ടിന് നൽകി ചടങ്ങിൽ ആദരിച്ചു. സീനിയർ ജെ. സി.ഐ. ഡി. ഇ. ഐ. സി. യിലേക്ക് നൽകിയ വാട്ടർ പ്യൂരിഫൈ ഫിൽട്ടറും വെൽഫയർ പാർട്ടി സംവിധാനിച്ച വിശപ്പുരഹിത പദ്ധതി യും ചടങ്ങിൽ സമർപ്പിച്ചു.സൈക്കോളജിസ്റ്റ് അനുജ,ഡോ:അബൂബക്കർ,ഹംന, ഖമറുന്നീസ, നൗഫൽ, അമൃത, എ.കെ. ബാവ, നവാസ് കൂരിയാട്, ഷാഹിദ്, അഷ്റഫ് കളത്തിങ്ങൽ പാറ, ശബാന ചെമ്മാട്, സീനത്ത് നൗഫൽ, ബാസ്കരൻ നിലമ്പൂർ, ബാബു പള്ളിക്കൽ, ചന്ദ്രൻ നേത്രത്വം നൽകി.

റിപ്പോർട്ട്‌ അഷ്റഫ് കളത്തിങ്ങൽ പാറ

Comments are closed.