മന്ത്രി വീണാ ജോർജ് തിരൂരങ്ങാടി താലൂക് ആശുപത്രി സന്ദർശിച്ചു.
.തിരൂരങ്ങാടി :താലൂക് ആശുപത്രി സാധാരണക്കാരുടെ ആശ്രയകേന്ദ്രമാണെന്നും പൊതുജനാരോഗ്യം മെച്ചപ്പെടുത്തുക എന്നത് സർക്കാരിന്റെ ലക്ഷ്യമാണെന്നും മന്ത്രി പറഞ്ഞു. നിലവിൽ തന്നെ തിരൂരങ്ങാടി താലൂക് ആശുപത്രിയിൽ മെച്ചപ്പെട്ട ചികിത്സയും അടിസ്ഥാന സൗകര്യങ്ങളും ഉണ്ടെന്നും ജനറൽ ആശുപത്രിയായി ഉയർത്തുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ ഉണ്ടെന്നും താലൂക് ഫർമസിയുടെ സേവനം ഇരുപത്തിനാല് മണിക്കൂറും ആക്കുന്ന കാര്യം വേഗത്തിലാകുമെന്നും മന്ത്രി അറിയിച്ചു. ഡിസംബറോട് കൂടി തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പുതിയ ബ്ലോക്കിന്റെ പ്രവർത്തി ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. നടപ്പിലാക്കേണ്ട വിവിധങ്ങളായ പദ്ധതികളെ സംബന്ധിച്ചുള്ള നിവേദനങ്ങൾ സമർപ്പിച്ചു. കെ.പി.എ മജീദ് എം.എൽ. എ, ജില്ലാ മെഡിക്കൽ ഓഫീസർ ആർ. രേണുക,തിരൂരങ്ങാടി നഗരസഭ അധ്യക്ഷൻ കെ.പി മുഹമ്മദ് കുട്ടി, കാലൊടി സുലൈഖ, ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ്, സ്ഥിരം സമിതി അധ്യക്ഷരായ സി.പി ഇസ്മായിൽ, ഇക്ബാൽ കല്ലുങ്ങൾ, റഫീഖ് പാറക്കൽ, എം അബ്ദുറഹ്മാൻ കുട്ടി, സിപി സുഹറാബി, എച്.എം.സി അംഗങ്ങൾ തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇