താലൂക്ക് ആശുപത്രിയിലെ മലിനജലം കൊണ്ട് പൊറുതിമുട്ടി ! നാട്ടുകാർ: തിരിഞ്ഞു നോക്കാതെ ആരോഗ്യവകുപ്പ്.

തിരൂരങ്ങാടി: മികച്ച സൗകര്യങ്ങളെന്ന ക്യാതിയില്‍ അവാര്‍ഡ് വാങ്ങിയ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ മലിന ജലം റോഡിലേക്ക് ഒഴുക്കുന്നതായി പരാതി. സെപ്റ്റിക് ടാഗിലെ വെള്ളമാണ് റോഡിലേക്ക് ഒഴുക്കുന്നത്. തിരക്കേറിയ കൊടിഞ്ഞി റോഡിലൂടെ ഒഴുകുന്ന വെള്ളം കുംഭം കടവ് റോഡിലൂടെ വയലോളം എത്താറുണ്ട്. കഠിന ദുര്‍ഗന്ധവും കറുത്ത നിറത്തിലുള്ളതുമായ വെള്ളം വാഹനങ്ങള്‍ പോകുമ്പോള്‍ കാല്‍ നട യാത്രക്കാരുടെ ശരീരത്തിലേക്ക് തെറിക്കുന്നത് കാരണം എപ്പോഴും ഇവിടെ തര്‍ക്കം പതിവാണ്. മസത്തിലേറെയായി മലിന ജലം ഇത്തരത്തില്‍ റോഡിലേക്ക് ഒഴിക്കിവിടാന്‍ തുടങ്ങിയിട്ട്. ആശുപത്രി സുപ്രണ്ടിന്റെയും നഗരസഭ അധികൃതരുടെയും എച്ച്.എം.സി അംഗങ്ങളുടെ ശ്രദ്ധയില്‍ നിരവധി തവണ പെടുത്തിയെങ്കിലും നടപടിയുണ്ടായിട്ടില്ല. ഡയാലിസിസ് വെള്ളമാണ് റോഡിലൂടെ ഒഴുകുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ തടയാന്‍ മാസങ്ങള്‍ പിന്നിട്ടിട്ടും സാധിച്ചിട്ടില്ല. കേരള സര്‍ക്കാറിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ വകുപ്പ് ഭരിക്കുന്നത് ഇടത് പക്ഷമായതിനാലും നഗരസഭ ഭരിക്കുന്നത് ഐക്യമുന്നണിയായതിനാലും ജനങ്ങളുടെ പക്ഷത്ത് നിന്ന് പ്രതിഷേധിക്കാന്‍ ആളില്ലാത്ത അവസ്തയാണ്. ഇനിയും പരിഹാരം കാണാത്ത പക്ഷം ജനകീയ സമതിയുണ്ടാക്കി പ്രതിഷേധിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.പ്രദേശത്തെ വീടുകളിലെ കിണറുകളിലും ആശുപത്രിയിലെ മലിന ജലം എത്തിയത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. പ്രദേശത്തെ നൂറോളം കൂടുംബങ്ങള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഇവര്‍ക്ക് നഗരസഭ വാഹനത്തില്‍ ശുദ്ധജലമെത്തിച്ചു നല്‍കിയിരുന്നു. എന്നാല്‍ അത് ഇപ്പോള്‍ നിര്‍ത്തിയിരിക്കയാണ്. മാത്രവുമല്ല ഒരു കോടിയോളം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നുണ്ട്. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് വരെ മലിന ജലം റോഡിലേക്ക് ഒഴുക്കാനുള്ള ആശുപത്രി അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്. മലിന ജലത്തിന്റെ ഒഴുക്ക് കാരണം താലൂക്ക് ആശുപത്രി പരിസരത്ത് കൂടി നടക്കാന്‍ പോലും കഴിയാത്ത അവസ്തയാണ്. ദുര്‍ഗന്ധം കാരണം മൂക്ക് പൊത്തി നടക്കേണ്ട അവസ്ഥയാണ്. കാല്‍ നട യാത്രക്കാര്‍ പോകുന്ന സമയത്ത് വാഹനങ്ങള്‍ പോയാല്‍ കറുത്ത വെള്ളം വസ്ത്രങ്ങളിലേക്ക് തെറിക്കുന്നതും പതിവാണ്. നിരവധി തവണ വിഷയം ബന്ധപ്പെട്ടവരുടെയെല്ലാം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹരിക്കാന്‍ അധികൃതര്‍ തെയ്യാറാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.സ്വരാജ് അവാര്‍ഡടക്കം നേടിയ തിരൂരങ്ങാടി നഗരസഭക്ക് കീഴില്‍ നടക്കുന്ന ആശുപത്രിയായിട്ടും റോഡിലേക്ക് ഒഴുക്കുന്ന മലനി ജലത്തിന്റെ കാര്യത്തില്‍ ഇടപെടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. മാത്രവുമല്ല ആശുപത്രിക്ക് ലഭിക്കുന്ന അംഗീകാരങ്ങളില്‍ അവകാശങ്ങള്‍ ഉന്നയിക്കാറുള്ള നഗരസഭ ആരോഗ്യ വകുപ്പ് ജനങ്ങളെ ഇത്രയേറെ പ്രയാസപ്പെടുത്തുന്ന മലിന ജലത്തിന്റെ കാര്യത്തില്‍ അനങ്ങാപാറ നയമാണ് സ്വീകരിക്കുന്നത്. പ്രതിഷേധിച്ചാല്‍ ആശുപത്രിയെ തകര്‍ക്കാനാണെന്ന് പറഞ്ഞ് രംഗത്ത് എത്താറുള്ള ആശുപത്രി സുപ്രണ്ടും ആരോഗ്യ വകുപ്പ് ചെയര്‍മാനും ഈ വിഷയത്തില്‍ മൗനമാണ്.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇