തിരൂരങ്ങാടി താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തണം* -എൻ.എഫ്.പി.ആർ

പരപ്പനങ്ങാടി: തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയാക്കി ഉയർത്തുകയും ചെട്ടിപ്പടി നെടുവ സി.എച്ച്.സി. താലൂക്ക് ആശുപത്രിയാക്കി ഉയർത്തുകയും ചെയ്യണമെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ. താലൂക്ക് കമ്മറ്റി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് നവകേരള സദസ്സിൽ മുഖ്യമന്ത്രിയുൾപെടെയുള്ള മന്ത്രിമാർക്ക് നിവേദനം നൽകും.സംസ്ഥാന വൈസ് പ്രസിഡൻ്റ് മനാഫ് താനൂർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻ്റ് അബ്ദുറഹീം പൂക്കത്ത്, അധ്യക്ഷത വഹിച്ചു. ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സിന്റെ പ്രവർത്തനം താലൂക്കിൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി നവംബർ 19 ഞായറാഴ്ച വൈകുന്നേരം 3 30ന് പരപ്പനങ്ങാടിയിൽ വെച്ച് എൻ .എഫ്. പി. ആർ എന്ത് എന്തിന് എന്നതിനെക്കുറിച്ച് വിപുലമായ സെമിനാർ നടത്തുവാനും തീരുമാനിച്ചു .താലൂക്ക് ജന.സെക്രട്ടറി എം.സി.അറഫാത്ത് പാറപ്പുറം, പ്രവീൻകുമാർ പരപ്പനങ്ങാടി, നിയാസ് അഞ്ചപ്പുര, യാക്കൂബ് കെ.ആലുങ്ങൽ, എ.പി.അബൂബക്കർ വേങ്ങര, ബിന്ദു പുത്തരിക്കൽ സംസാരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇