തിരൂരങ്ങാടിയിൽ രോഗ പ്രതിരോധ കുത്തിവെപ്പ് ശാക്തീകരണ ക്ലാസ് സംഘടിപ്പിച്ചു

.തിരൂരങ്ങാടി:രോഗപ്രതിരോധ കുത്തിവെപ്പ് ശാക്തീകരണത്തിൻ്റെ ഭാഗമായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സമൂഹത്തിന്റെ നാനാ തുറകളിൽ പ്രവർത്തിക്കുന്നവരെ പങ്കെടുപ്പിച്ച് ബേധവൽക്കരണ യോഗം സംഘടിപ്പിച്ചു.നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.പി. ഇസ്മായിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ലോകാരോഗ്യ സംഘടന സർവിലൻസ് ഓഫീസർമാരായ ഡോ. പ്രദീപ്, ഡോ. സന്തോഷ്,സർവീസ് അസിസ്റ്റൻ്റ്മാരായ രാധാകൃഷ്ണൻ,കോമളം ,എന്നിവർ ക്ലാസെടുത്തു. സമൂഹത്തിലെ വിവിധ തുറകളിൽ പെട്ട വ്യക്തികളുടെയും മതമേലധ്യക്ഷന്മാരുടെയും ആരോഗ്യ പ്രവർത്തകരുടെയും യോഗമാണ് സംഘടിപ്പിച്ചത്.രോഗപ്രതിരോധ ചികിത്സയോട് വിമുഖത കാണിക്കുന്നവരുടെ സംശയങ്ങൾ ദൂരീകരിച്ച് മുഴുവൻ പേരെയും രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാക്കുവാൻ യോഗം തീരുമാനിച്ചു.മത സംഘടനാ പ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, ഹോമിയോ, ആയുർ യൂനാനി ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇