അപകടത്തിൽപ്പെട്ട് റോഡിൽ കിടന്നയാളെ ജീവൻ രക്ഷിച്ച ബസ് ജീവനക്കാരെ അഭിനന്ദിച്ച് തിരൂരങ്ങാടി താലൂക്ക് ആശുപത്രി റോഡ് കൂട്ടായ്മ.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

തിരുരങ്ങാടി ; ഈ മാസം ആറാം തിയതി കൊടിഞ്ഞി ഫാറൂഖ് നഗറിൽ വെച്ച് രാവിലെ അപകടത്തിൽ പെട്ട് റോഡിൽ കിടക്കുകയായിരുന്ന ബൈക്ക് യാത്രക്കാരനായ നന്നമ്പ്ര വെള്ളിയാമ്പുറം സ്വദേശി ആനക്കാമ്പുറം സുധാകരനുമായി തിരുരങ്ങാടി താലുക്ക് ആശുപത്രിയിലേക്ക് കുതിച്ചെത്തി ചികിത്സ ഉറപ്പാക്കിയ ബസ് ജീവനക്കാരെ ബസ്റ്റാൻഡിൽ എത്തി അഭിനന്ദിച്ച് തിരൂരങ്ങാടി താലൂക്ക് ആശുപത്രി റോഡ് കൂട്ടായ്മ. അപകടത്തിൽ പരിക്ക് പറ്റിയ സുധാകരനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വാഹനം അന്വേഷിക്കുന്നതിനിടെയാണ് തിരൂരിൽ നിന്നും ചെമ്മാട് ഭാഗത്തേക്ക് യാത്രക്കാരുമായി പോകുന്ന സൗഹൃദ ബസ് അത് വഴി വന്നത്. ഉടൻതന്നെ ബസ് കണ്ടക്ടർ.. ഡ്രൈവറും പരിക്ക് പറ്റിയ ആളെ എടുത്ത് മറ്റ് സ്റ്റോപ്പുകളിൽ ഒന്നും നിർത്താതെ തിരൂരങ്ങാടി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.വിവരമറിഞ്ഞ തിരൂരങ്ങാടി താലൂക്ക് ആശുപത്രി റോഡ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് ചെമ്മാട് ബസ്റ്റാൻഡിൽ എത്തി മെമെന്റോ നൽകി ആദരിച്ചത്
ജോയിൻ്റ് ആർടിഒ എം പി അബ്ദുൽ സുബൈർ ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും മെമെന്റോ നൽകി ആദരിച്ചു. തിരൂരങ്ങാടി താലൂക്ക് ആശുപത്രി റോഡ് കൂട്ടായ്മ അംഗങ്ങളായ മുസ്തഫ ചെറുമുക്ക്,തിരുരങ്ങാടി താലൂക്ക് ആശുപത്രിയിൽ റോഡ് കൂട്ടായ്‌മ അംഗങ്ങളായ മുസ്തഫ ചെറുമുക്ക്,
അനീഷ് ബാബു തൊട്ടി തൊടി, ഇ പി പ്രകാശൻ അഹമ്മദ് ചന്തപ്പടി, മജീദ് ഫിനിക്സ്, ഗഫൂർ കക്കാട് എന്നിവർ സംസാരിച്ചു.

ഫോട്ടോ ; അപകടത്തിൽ പെട്ട് വാഹനം കിട്ടാതെ റോഡിൽ കിടന്ന ആളെ ബസ്സിൽ കയറ്റി ആശുപത്രിയിൽ എത്തിച്ച ബസ് ജീവനക്കാരെ ജോയിൻ്റ് ആർടിഒ എം പി അബ്ദുൽ സുബൈർ മെമെന്റോ നൽകി ആദരിക്കുന്നു