fbpx

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ആർത്രോ സ്കോപ് മെഷീൻ എത്തി.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പുതുതായി ആർത്രോ സ്കോപ് മെഷീൻ എത്തി. കാസർകോട് ജനറൽ ആശുപത്രിയിൽ ഉപയോഗിക്കാതെ കിടന്നിരുന്ന 15 ലക്ഷം രൂപയോളം വിലപിടിപ്പുള്ള ഈ മെഷീൻ താലൂക്ക് ആശുപത്രി സുപ്രണ്ടിന്റെ ആവശ്യപ്രകാരം കാസർഗോഡ് ജില്ലാ മെഡിക്കൽ ഓഫീസർ തിരൂരങ്ങാടിയിലേക്ക് കൈമാറുകയായിരുന്നു.താലൂക്ക് ആശുപത്രി ഫാർമസി സ്റ്റോർ കീപ്പർ ജലീൽ സർ മെഷീൻ കൈപറ്റി.10/1/2023 ചൊവ്വാഴ്ച മുതൽ ഇത് മുട്ട് മാറ്റിവക്കൽ ശാസ്ത്രക്രീയ ഉൾപ്പെടെ ഉള്ളവക്ക് ഉപയോഗിച്ച് തുടങ്ങും.ജോയിന്റ് റീ പ്ലൈസ്മെന്റിന് തീയതി നൽകുന്നതിനു അനുസരിച്ചു ജനങ്ങൾക്ക്‌ ഇത് ഉപയോഗപ്പെടും .സീനിയർ ഓർത്തോ സ്പെഷ്യലിസ്റ് ഡോ: മൊയ്‌ദീൻകുട്ടിയുടെ നേതൃത്വത്തിൽ ഡോ:രാജഗോപാൽ, ഡോ: ഷാഫി എന്നിവർ ചേർന്ന് ഓപ്പറേഷൻ നടത്തും.പുതുവർഷ സമ്മാനമായി താലൂക്ക് ആശുപത്രിയിയിലേക്ക് ലഭിച്ച ഈ മെഷീൻ ഏറെ ഉപകാരപ്പെടും.

അഷ്റഫ് കളത്തിങ്ങൽ പാറ9744663366.