fbpx

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സ്വച്ച് ഭാരത ശുചിത്വ വാരാചരണം നടത്തി

.തിരൂരങ്ങാടി:സ്വച്ച് ഭാരതം ശുചിത്വ വാരാചരണത്തോടനുബന്ധിച്ച് തിരൂരങ്ങാടി ഗവ:താലൂക്ക് ആശുപത്രിയിൽ ആശുപത്രി ജീവനക്കാരുടെയും സന്നദ്ധ പ്രവർത്തകരുടെയും നേത്രത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി. തിരൂരങ്ങാടി മുനിസിപ്പൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.പി.ഇസ്മായിൽ പരിപാടി ഉൽഘാടനം ചെയ്തു.താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ:പ്രഭുദാസ് അദ്ധ്യക്ഷത വഹിച്ചു.ഡോ:കുഞ്ഞാവുട്ടി,പി.ആർ.ഒ.മുനീർ,ഐ.സി.ടി.സി.കൗൺസിലർ സുരേഷ്,നഴ്സിംഗ് സുപ്രണ്ട് ഇൻചാർജ് സുധ,അഷ്റഫ് കളത്തിങ്ങൽ പാറ,സി.പി.ഗുഹരാജ്,നഴ്സുമാരായ രഞ്ജിനി,സുഭാഷിണി,സൽമത്ത് മമ്പുറം ,ഉമ്മർ എന്നിവർ പ്രസംഗിച്ചു.ശുചീകരണ പ്രവർത്തനത്തിൽ വിവിധ സന്നദ്ധ സംഘടനകളും വ്യക്തികളും പങ്കെടുത്തു.