fbpx

ആന്റി റാബിസ് സിറം ഇനി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും..

തിരൂരങ്ങാടി..
പേ വിഷബാധ തടയാനുള്ള ആന്റി റാബിസ് സിറം ഇനി മുതൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും ലഭ്യമാകും.
സാധാരണ നിലയിൽ ജില്ലാ ആശുപത്രികളിലും മെഡിക്കൽ കോളേജ് ആശുപത്രികളിലും മാത്രം ലഭ്യമായിരുന്ന വാക്സിനാണ് ഇനി മുതൽ താലൂക്ക് ആശുപത്രിയിലും ലഭിച്ചു തുടങ്ങുക.
രണ്ടാഴ്ച്ച മുമ്പ് കക്കാട് വെച്ച് തെരുവ് നായയുടെ കടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾക്ക് മരുന്ന് സ്റ്റോക്കില്ലാത്ത വിവരം കൂടെയുണ്ടായിരുന്ന വികസന ചെയർമാൻ ഇക്ബാൽ കല്ലുങ്ങലിനെ ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് ഡി എം ഒ യെ ബന്ധപ്പെട്ട് വിവരം അറിയിക്കുകയും താലൂക്ക് ആശുപത്രിയിലും മരുന്ന് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
തെരുവ് നായകളുടെ ശല്യവും ഭീഷണിയും രൂക്ഷമായ ഈ സന്ദർഭത്തിൽ താലൂക്ക് ആശുപത്രിയിൽ ലഭിക്കുന്ന ഈ സേവനം പൊതു ജനങ്ങൾക്ക് വലിയ ആശ്വാസമാണ്.
ഇന്ന് കാലത്ത് ആശുപത്രിയിൽ വെച്ച് നടന്ന ചടങ്ങിൽ നഗരസഭ ഡെപ്യൂട്ടി ചെയ്യര്പേഴ്സൻ സിപി സുഹ്‌റാബിയിൽ നിന്നും ആശുപത്രി സൂപ്രണ്ട് ഡോ :പ്രഭുദാസ് മരുന്ന് ഏറ്റ് വാങ്ങി.
ആരോഗ്യ ചെയർമാൻ സിപി ഇസ്മായിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വിലാസന കാര്യ ചെയർമാൻ ഇക്ബാൽ കല്ലുങ്ങൽ, കൗൺസിലർമാരായ അഹമ്മദ്കുട്ടി കക്കടവത്ത്, കെടി ബാബുരാജ്, നഗരസഭ സെക്രട്ടറി മനോജ്, ആർ എം ഒ,ഡോ :ഹാഫിസ്തുടങ്റഹ്മാൻ, പി ആർ ഒ. മുനീർ, സാദിഖ് ഒള്ളക്കൻ, തുടങ്ങിയവർ സംസാരിച്ചു.