മജ് ലിസുൽ ജന്നയുടെ കാരുണ്യ സ്പർശം തിരൂരങ്ങാടി താലൂക്കാശുപത്രിക്കും

തിരൂരങ്ങാടി.മജ് ലിസുൽ ജന്നയുടെ കാരുണ്യ സ്പപർശം തിരൂരങ്ങാടി താലൂക്കാശുപത്രിക്കും.ഭാരവാഹികൾ ആശുപത്രിക്ക് ഡയാലിസിസ് മെഷീൻ നൽകി.പ്രമുഖ പ്രഭാഷകൻ മുഹമ്മദ് റാശിദ് ജൗഹരി കൊല്ലം നേതൃത്വം കൊടുക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങൾ എല്ലാ ദിവസവും വൈകുന്നേരം ഓൺലൈനായി പങ്കെടുക്കുന്ന ആത്മീയ സദസാണ് കൻസുൽ ജന്ന അതിന്റെ 500-മത് മജ്ലിസുമായി അനുബന്ധിച്ച് കാരുണ്യസ്പർശം എന്ന പദ്ധതിയിലൂടെ വൃക്ക രോഗികൾക്ക് സമാധാനമായി ഡയാലിസിസ് മെഷീൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊടുക്കുവാൻ തീരുമാനിക്കുകയും അതിന്റെ ഭാഗമായിട്ടാണ് മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡയാലിസ് കേന്ദ്രത്തിന് മെഷീൻ നൽകിയത്. ആശുപത്രിയിൽ ഇ ടി മുഹമ്മദ്‌ ബഷീർ എം പി യുടെ നേതൃത്വത്തിൽ ഇത് നൽകി . തെക്കൻ കേരളത്തിലെ മത ഭൗതിക സമുന്നയ വിദ്യാഭ്യാസ കേന്ദ്രമായ ഖാദിസിയ്യ ഇസ്ലാമിക് കോംപ്ലക്സും കൻസുൽ ജന്നയും ഒരുമിച്ചാണ് ഈ പദ്ധതി സമർപ്പണം നടത്തിയത്ചടങ്ങിൽ എസ് വെെ എസ് വെസ്റ്റ് ജില്ലാ പ്രസിഡണ്ട് സയ്യിദ് ജലാലുദ്ദീൻ ജീലാനി, ഡോ പി എ മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം, യൂസുഫ് സലീം കൊല്ലം, മുഹമ്മദ് റാശിദ് ജൗഹരി കൊല്ലം, നഗരസഭ അധ്യക്ഷൻ കെപി മുഹമ്മദ് കുട്ടി, എം അബ്ദുർറഹ്മാൻ കുട്ടി, അബ്ദുർ റബ് ഹാജി ചെമ്മാട്, മുഹമ്മദ് അയ്യൂബ് ലത്വീഫി കൊല്ലം തുടങ്ങിയവർ സംബന്ധിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

പടം :കൊല്ലം മജ് ലിസുൽ ജന്നയുടെ കാര്യണ്യ സ്പപർശം ഡയാലിസിസ് മെഷീൻ തിരൂരങ്ങാടി താലൂക്കാശുപത്രിക്ക് ഇടി മുഹമ്മദ് ബഷീർ എം പി സമർപ്പിക്കുന്നു