തിരൂരങ്ങാടി സ്പോർട്സ് അക്കാദമി സംഘടിപ്പിച്ച ഇന്റർ സ്കൂൾ ഫുട്ബോൾ മത്സരത്തിൽ നാഷണൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ ചെമ്മാട് ജേതാക്കളായി

തിരൂരങ്ങാടി സ്പോർട്സ് അക്കാദമി സംഘടിപ്പിച്ച ഇന്റർ സ്കൂൾ ഫുട്ബോൾ മത്സരത്തിൽ നാഷണൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ ചെമ്മാട് ജേതാക്കളായി, ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ 4 ഗോളുകൾക്കാണ് വാളക്കുളം സ്കൂളിനെ പരാജയപ്പെടുത്തിയത്

തിരുരങ്ങാടി മണ്ഡലത്തിൽ നിന്നായി പങ്കെടുത്ത 12 സ്കൂൾ ടീമുകൾ പങ്കെടുത്ത വാശിയേറിയ പോരാട്ടം രാവിലെ GEMS സ്കൂൾ മാനേജിങ് ഡയറക്ടർ PM അഷ്‌റഫ്‌ ഉത്ഘാടനം ചെയ്തു KT ബാവ സർ മുഖ്യഥിതി ആയ ചടങ്ങിൽ കേരള സെവെൻസ് ഫുട്ബോൾ അസോസിയേഷൻ ട്രഷറർ KT ഹംസ TSA പ്രസിഡണ്ട് അരിമ്പ്രാ സുബൈർ, സെക്രട്ടറി മുനീർ കൂർമത്, ട്രഷറർ അബ്ദുൽ കലാം കാരാടൻ എന്നിവർ പങ്കെടുത്ത ടീമുകൾക്ക് വിജയാശംസകൾ നേർന്നു.
ഇതോടൊപ്പം വിവിധ വിഭാഗത്തിൽ ആയി നൂറിലധികം കുട്ടികൾ പങ്കെടുത്ത ഇന്റർ സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ വിഭാഗത്തിൽ മുഹമ്മദ്‌ ഹാസിർ( gems സ്കൂൾ കൂരിയാട്), ജൂനിയർ വിഭാഗത്തിൽ അമൽ AP( PKMHSS എടരിക്കോട്) സീനിയർ വിഭാഗത്തിൽ.അഭിരാമി( GHS തൃക്കുളം) എന്നിവർ ഒന്നാം സ്ഥാനം കരസ്തമാക്കി

വിജയികൾക്കുള്ള ക്യാഷ് അവാർഡും ട്രോഫിയും തിരുരങ്ങാടി മുനിസിപ്പൽ വിദ്യാഭ്യാസ, സ്പോർട്സ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാലക്കൽ ബാവ സാഹിബ്‌ നൽകി ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ കൗൺസിലർ അബ്ദുൽ അസീസ് പന്താരങ്ങാടി, gems സ്കൂൾ ഡയറക്ടർ ശഫാഫ് pm, TSA ഭാരവാഹികളായ ഖാലിദ് CH, ശംസുദ്ധീൻ പള്ളിയാളി എന്നിവർ പങ്കെടുത്തു, കുറഞ്ഞ നാളുകൾ കൊണ്ട് കായിക ഭൂപടത്തിൽ ഇടം പിടിച്ചു ജനങ്ങളുടെ പ്രശംസ പിടിച്ചു പറ്റിയ തിരുരങ്ങാടി സ്പോർട്സ് അക്കാദമി വരും നാളുകളിൽ വ്യത്യസ്ഥ കായിക പരിപാടികൾ സംഘടിപ്പിക്കും എന്നു ഭാരവാഹികൾ പറഞ്ഞു

Comments are closed.