തിരൂരങ്ങാടി പ്രസ് ക്ലബ്ബ് പരാതി നല്‍കി.

തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയില്‍ യുവാവിന്റെ മൃതദേഹത്തോട് ഡോക്ടര്‍മാര്‍ അനാദരവ് കാണിച്ചെന്ന പരാതിയെകുറിച്ച് അന്വേഷിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകനെതിരെ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയ ഡോക്ടര്‍ക്കെതിരെ തിരൂരങ്ങാടി പ്രസ് ക്ലബ്ബ് പരാതി. ആശുപത്രി സുപ്രണ്ടിനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കുമാണ് പരാതി നല്‍കിയത് . പ്രസ് ക്ലബ്ബ് സെക്രട്ടറി പ്രകാശ് പോകാട്ട് ആശുപത്രി സൂപ്രണ്ട്. പ്രഭുദാസിന് പരാതി കൈമാറി. ശനിയാഴ്ച്ച വൈകീട്ട്് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. സൗദക്കെതിരെയാണ് മോശം പെരുമാറ്റത്തിന് പരാതി നല്‍കിയത്. പരപ്പനങ്ങാടി സ്വദേശിയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതിയെ കുറിച്ചറിയാനെത്തിയ മാധ്യമ പ്രവര്‍ത്തകന് നേരെയാണ്ആ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ഭീഷണി മുഴക്കിയത്. ജോലി തടസ്സപ്പെടുത്തിയെന്ന് പറഞ്ഞ് പൊലീസില്‍ പരാതി നല്‍കുമെന്നായിരുന്നു ഭീഷണി. പരാതി നല്‍കിയപ്പോള്‍ യു.എ റസാഖ്, ആബിദ് തങ്ങള്‍, മുസ്തഫ ചെറുമുക്ക് സന്നിഹിതരായിരുന്നു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇