എം ഡി എം എ യും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ തിരൂരങ്ങാടി പോലീസിന്റെ പിടിയിലായി


തിരൂരങ്ങാടി : മാരക മയക്കുമരുന്നായ എം ഡി എം എ യും കഞ്ചാവുമായി രണ്ട് യുവാക്കൾ തിരൂരങ്ങാടി പോലീസിന്റെ പിടിയിലായി. വേങ്ങര ചേറൂർ മിനികാപ്പിൽ മൂട്ടപ്പറമ്പൻ അബ്ദു റൗഫ് (26), ഊരകം കുറ്റാളൂർ തോട്ടക്കോടൻ മുഹമ്മദ് മുഹ്‌സിൻ (23) എന്നിവരെയാണ് തിരൂരങ്ങാടി കൊളപ്പുറം റോഡിലെ ഗ്യാസ് ഏജൻസിക്ക് സമീപം വെച്ച് തിരൂരങ്ങാടി പോലീസ് പിടികൂടിയത്. ഇവരുടെ വാഹനത്തിൽ നിന്ന് 5.280 ഗ്രാം എം ഡി എം എ യും 186 ഗ്രാം കഞ്ചാവുമാണ്. പിടികൂടിയത്. വാഹന പരിശോധനയ്ക്കിടെയാണ് മയക്കുമരുന്നുമായി യുവാക്കൾ പിടിയിലായത്. ഇൻസ്‌പെക്ടർ കെ ടി ശ്രീനിവാസൻ, സബ് ഇൻസ്‌പെക്ടർ മുഹമ്മദ് റഫീഖ്, എ എസ് ഐ സജിനി, സിവിൽ പോലീസ് ഓഫീസർമാരായ ലക്ഷ്മണൻ, അമർനാഥ് ഡാൻസാഫ് സ്‌ക്വാഡ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

പടം :എം ഡി എം എ യും കഞ്ചാവുമായി തിരൂരങ്ങാടി പോലീസിന്റെ പിടിയിലായ പ്രതികൾ
കള്ളി ഷർട്ട് (അബ്ദു റൗഫ് ) , പ്ലെയിൻ ഷർട്ട് (മുഹമ്മദ് മുഹ്‌സിൻ )