കോയമ്പത്തൂരിൽ വാഹനാപകടംതിരൂരങ്ങാടി പതിനാറുങ്ങൽ സ്വദേശി മരിച്ചു

.തിരൂരങ്ങാടി: കോയമ്പത്തൂർ മധുരക്കര എന്ന സ്ഥലത്ത് വെച്ച് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ തിരൂരങ്ങാടി പതിനാറുങ്ങൽ സ്വദേശിയും മമ്പുറം ഇല്ലിക്കത്താഴത്ത് താമസക്കാരനുമായ പാണഞ്ചേരി അബൂബക്കറിന്റെ മകൻ ഇസ്മായിൽ 40 വയസ്സ് മരണപ്പെട്ടു. തിരുപ്പൂരിൽ ഹോട്ടൽ ജോലി ചെയ്ത് വരികയായിരുന്നു. സ്കൂട്ടറിൽ നാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. മാതാവ് ഇത്തിക്കുട്ടി .ഭാര്യ ഉമ്മു ഹബീബ . മക്കൾ അബ്റാർ , ഫാത്തിമ ഫിദ , ഫാത്തിമ ഫെല്ല . സഹോദരങ്ങൾ യഹ് ഖൂബ്, അഷ്റഫ്. കോയമ്പത്തൂർ ജി.എച്ച്. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ എ.ഐ. കെ.എം. സി.സി. യുടെ നേത്രത്വത്തിൽ നടന്ന് വരുന്നു. റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇