സ്ത്രീകളുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കേണ്ടത് അനിവാര്യത: പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍
തിരൂരങ്ങാടി: സ്ത്രീകളുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കേണ്ടത് പരിഷ്‌കൃത ജനാധിപത്യ സമൂഹത്തിന്റെ അനിവാര്യതയാണെന്ന് പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ പറഞ്ഞു. മുന്നിയൂര്‍ പഞ്ചായത്ത് മുസ്്‌ലിംലീഗ് പടിക്കല്‍ സി.എച്ച് നഗറില്‍ സംഘടിപ്പിച്ച വനിതാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പലയിടങ്ങളിലും അവര്‍ ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണ്. അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്. സ്ത്രീകള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അതിക്രമവും അനീതിയും ഇല്ലാതാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുസ്ലിംലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹൈദര്‍ കെ. മൂന്നിയൂര്‍ അധ്യക്ഷനായി. അഡ്വ: പി.വി. മനാഫ് മുഖ്യപ്രഭാഷണം നടത്തി. സറീന ഹസീബ്, ടി.പി.എം ബഷീര്‍, കുട്ടശ്ശേരി ഷരീഫ, വി.കെ സുബൈദ, സി അസ്മാബി, കെ.ടി. സാജിത, എം.എം ജംഷീന, എന്‍ എം. സുഹ്‌റാബി, പി.പി. മുനീറ, കോതേരി മറിയുമ്മ പ്രസംഗിച്ചു.
വി.കെ. ഷരിഫ, സി.പി. സുബൈദ, സി നുസ്രത്ത്, കെ.മുനീറ, ഫൗസിയ, സല്‍മാനിയാസ്, ജുബൈരിയ, പത്തുര്‍ റംല, സഹീര്‍ കൈതകത്ത്, മര്‍വ്വ അബ്ദുല്‍ ഖാദര്‍, ഉമ്മുസല്‍മ ഉസൈന്‍, പി ജംഷീന നേതൃത്വം നല്‍കി.
രാവിലെ പത്ത് മണിക്ക് നടന്ന മൈലാഞ്ചി മല്‍സരത്തില്‍ നൂര്‍ജഹാന്‍ ഒന്നാം സ്ഥാനവും, സുഹ്‌റാബി, ഫാത്തിമ എന്നി രണ്ട് പേര്‍ രണ്ടാം സ്ഥാനവും, ജമീല മൂന്നാം സ്ഥാനവും നേടി. ശേഷം ബിരിയാണി ഫെസ്റ്റും നടന്നു. ഉച്ചക്ക് രണ്ട് മണിയോടെ നടന്ന ഇശല്‍ വിരുന്നില്‍ സിതാര, മിസ്‌ന, മുജീബ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.