മുട്ടിച്ചിറ ശുഹദാക്കളുടെ നേർച്ചക്ക് ബുധനാഴ്ച കൊടികയറും*

തിരുരങ്ങാടി :ചരിത്രപ്രസിദ്ധമായ മുട്ടിച്ചിറ ശുഹദാക്കളുടെ 187-ാം ആണ്ട് നേർച്ച 2023 ഏപ്രിൽ 26, 27, 28 (ബുധൻ, വ്യാഴം വെള്ളി, ) തീയതികളിൽ വിപുലമായ പരിപാടികളോടെ നടത്തുവാൻ മുട്ടിച്ചിറ ജുമുഅത്ത് പള്ളി പരിപാലന കമ്മിറ്റി തീരുമാനിച്ചു. 26ന് ബുധനാഴ്ച അസർ നിസ്കാരാനന്തരം മഖാം സിയാറത്തോട് കൂടി ശുഹദാ നേർച്ചക്ക് തുടക്കമാവും. തുടർന്ന് നടക്കുന്ന കൊടി കയറ്റത്തിന് സയ്യിദ് സലിം ഐദീദ് തങ്ങൾ നേതൃത്വം നൽകും.

ഇതോടെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന നേർച്ച പരിപാടികൾക്ക് തുടക്കമാവും. തുടർന്ന് വൈകീട്ട് ഏഴുമണിക്ക് നടക്കുന്ന ഉൽഘാടന സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. അബ്ദുൽ ജലീൽ റഹ് മാനി വാണിയന്നൂർ പ്രഭാഷണം നടത്തും. 2-ാം ദിവസമായ ഏപ്രിൽ 27 ന് ന് വ്യാഴാഴ്ച നടക്കുന്ന പ്രബോധന സമ്മളനം സയ്യിദ് ഫള്ൽ ശിഹാബ് തങ്ങൾ മേൽമുറി ഉൽഘാടനം ചെയ്യും. മഹല്ല് ജനറൽ സെക്രട്ടറി കെ. അലവി ഹാജി അധ്യക്ഷത വഹിക്കും സമസ്ത സെക്രട്ടറി എം.ടി അബ്ദുള്ള മുസ്‌ലിയാർ അനുഗ്രഹ പ്രഭാഷണം നടത്തും അൽ ഹാഫിള് നിസാമുദ്ദീൻ അസ്ഹരി കുമ്മനം പ്രഭാഷണം നടത്തും ഏപ്രിൽ 28 ന് വെള്ളിയാഴ്ചഏഴു മണിക്ക് നടക്കുന്ന സമാപന സമ്മേളനം സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മത് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉൽഘാടനം ചെയ്യും മഹല്ല് കമ്മറ്റി ആവിഷ്കരിച്ചസോഫ്റ്റ് വെയറിന്റെലോഞ്ചിംഗ് ചടങ്ങിൽ വച്ച് നടക്കും.

പ്രസിഡണ്ട് മുസ്തഫ പൂക്കാടൻ അധ്യക്ഷത വഹിക്കും. പി. അബദുൽ ഹമീദ് മാസ്റ്റർ MLA അതിഥിയായി പങ്കെടുക്കും അബു താഹിർ ഫൈസി ചുങ്കത്തറ പ്രഭാഷണം നടത്തും, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി സമാപന പ്രാർത്ഥനക്കും മൗലിദിനും നേതൃത്വം നൽകും. സയ്യിദ് മാനു തങ്ങൾ വെള്ളുർ, സയ്യിദ് ബാപ്പു തങ്ങൾ കുന്നുംപുറം ദാറുൽ ഹുദാ ഇസ്ലാമിക് അക്കാദമി വൈസ് ചാൻസലർ ബഹാഉദ്ദീൻ മുഹമ്മത് നദ് വി കാടെരി മുഹമ്മത് മുസ്ല്യാർ , സ്ഥലം മുദർ യ്യിസ് ഇബ്രാഹീം ബാഖവി അൽ ഹൈതമി എടപ്പാൾ,അബ്ദുൽ ഗഫൂർ ദാരിമി മുണ്ടക്കുളം യു ഷാഫി ഹാജി തുടങ്ങി പണ്ഡിതൻമാരും സാദാത്തുക്കളും പങ്കെടുക്കും സമാപന ദിവസമായ ശവ്വാൽ 7 ന് രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ നേർചക്കായി വിവിധ പ്രദേശങ്ങളിൽ നിന്ന് വരുന്നവർക്ക് പത്തിരി വിതരണം ചെയ്യും.മുട്ടിച്ചിറ ശുഹക്കളുടെ 187-ാം ആണ്ടുനേർച്ചയാണ് നടക്കുന്നത്. പള്ളിയിൽ ഭജനയിരിക്കുകയായിരുന്ന വിശ്വാസികളെ ബ്രിട്ടീഷുകാർ അക്രമിക്കുകയും പതിനൊന്ന് പേർ തൽക്ഷണം മരണപ്പെടുകയുമാണുണ്ടായത്. പ്രദേശത്തെ ഹിന്ദു മുസ്ലിം സൗഹൃദം തകർക്കുവാൻ ബ്രിട്ടീഷുകാർ നടത്തിയ ഗൂഢാലോചനയായിരുന്നു ഇത്. മതപരമായ അനുഷ്ഠാനങ്ങൾ നടത്തുന്നത് തടയുകയും അതുമൂലം സൗഹൃദാന്തരീക്ഷം തടസ്സപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു പൊരുൾ.

തങ്ങളുടെ വിശ്വാസ നിലനിൽപ്പിനു വേണ്ടിയും, ബ്രിട്ടീഷുകാരെ പ്രതിരോധിക്കുന്നതിനും മതസൗഹാർദത്തിന്നും വേണ്ടിയാണ് മുട്ടിച്ചിറയിൽ 11 പേർ വീര മൃത്യു വരിച്ചത്. അവരുടെ സ്മരണക്കായാണ് എല്ലാ വർഷവും മുട്ടിച്ചിറ ശുഹദാക്കളുടെ നേർച്ച നടത്തിവരുന്നത്. ഇവരുടെ സ്മരണക്ക് ഒരു പെട്ടി പത്തിരി അഥവാ പതിനൊന്ന് പത്തിരിയും മമ്പുറം തങ്ങളുടെ സ്മരണക്കായി ഒരു പത്തിരിയും ഉൾപ്പെടുത്തി 12 പത്തിരിയാണ് നേർച്ചയാക്കാറ്. ഭക്ഷ്യ വസ്തുക്കളും കോഴികളും നേർച്ചക്കായി വിശ്വസികൾ നൽകാറുണ്ട്.

നേർച്ചയിൽ നിന്നും ലഭിക്കുന്നവരുമാനത്തിന്റെ ഒരു ഭാഗം നിർദ്ധന ർക്ക് സഹായമായി വിതരണം ചെയ്യുകയാണ് പതിവ് നേർച്ച കഴിഞ്ഞ ഉടനെ വരുമാനം ഉപയോഗിച്ച് അരി വിതരണം നടത്താറുണ്ട്.200 വർഷത്തോളം പഴക്കമുള്ളതാണ് മുട്ടിച്ചിറ പള്ളി.50 കൊല്ലം മുമ്പ് പുനർ നിർമ്മിച്ചു. സ്ഥല പരിമിതിമൂലം വിപുലീകരണത്തിലാണ്. ഒന്നര കോടി രൂപ ചെലവിലാണ് നവീകരണം. ഉദാരമതികളുടെ സഹായവും ഈ സന്ദർഭത്തിൽ പ്രതീക്ഷിക്കുകയാണ്മുട്ടിച്ചിറ ജുമുഅത്ത് പള്ളി പരിപാലന കമ്മറ്റിയാണ് നേർച്ച നടത്തുന്നത്പത്രസമ്മേളനത്തിൽ മഹല്ല് ഭാരവാഹികളായ പൂക്കാടൻ മുസ്തഫ, കൈതകത്ത് അലവി ഹാജി, ഹനീഫ ആ ച്ചാട്ടിൽ ഹനീഫ മൂന്നിയൂർ കൈതകത്ത് സലീം എ ളവട്ടശേരി മുഹമ്മത് എന്ന വല്ല്യാവ പങ്കെടുത്തു

Comments are closed.