തിരൂരങ്ങാടി നഗരസഭയില്‍ ഓരോ വീട്ടിലും ഒരു തെങ്ങിന്‍ തൈ പദ്ധതി തുടങ്ങി.

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയില്‍ സമൃദ്ധ കേരളം പദ്ധതിയില്‍ ഓരോ വീട്ടിലും ഒരു തെങ്ങിന്‍ തൈ സബ്‌സിഡി പദ്ധതി തുടങ്ങി. കൃഷിഭവനില്‍ നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. ഇ.പി ബാവ. എം സുജിനി, വഹീദ ചെമ്പ. സിഎച്ച് അജാസ്. അരിമ്പ്ര മുഹമ്മദലി. സുലൈഖ കാലൊടി. ആരിഫ വലിയാട്ട്. കെ.ടി ബാബുരാജന്‍, പികെ അസീസ്. കൃഷിഓഫീസര്‍ പിഎസ് ആരുണി. ജാഫര്‍, ഷബ്‌ന, കാര്‍ഷിക വികസന സമിതിയംഗങ്ങള്‍ സംസാരിച്ചു. ചന്തപ്പടിയിലെ കൃഷി ഭവനില്‍ നിന്നും തെങ്ങിന്‍ തൈകള്‍ ലഭിക്കും. 200 രൂപയുടെ തെങ്ങിനു 50 രൂപ നല്‍കിയാല്‍ മതി.

Comments are closed.