തിരൂരങ്ങാടി നഗരസഭയിലെ കുടിവെളള പദ്ധതികള്‍ വീണ്ടും ടെണ്ടര്‍ ചെയ്യും

തിരൂരങ്ങാടി നഗരസഭയിലെ കുടിവെളള ക്ഷാമം പരിഹരിക്കുന്നതിനു അനുവദിച്ച കുടിവെള്ള പദ്ധതികള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് കെ.പി.എ മജീദ് എം.എല്‍.എ, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, ഇ.പി ബാവ എന്നിവര്‍ തലസ്ഥാനത്ത് കേരള വാട്ടര്‍ അതോറിറ്റി സ്റ്റേറ്റ് ടെക്‌നിക്കല്‍ മെമ്പര്‍ ശശികുമാര്‍,ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഗോപന്‍കുമാര്‍ നായര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. സ്റ്റേറ്റ് പ്ലാന്‍ ഫണ്ടില്‍ നിന്നും വാട്ടര്‍ അതോറിറ്റി 15-6-2022ന് ചന്തപ്പടി (482 ലക്ഷം) കരിപറമ്പ് ( 263 ലക്ഷം ) എന്നിവിടങ്ങളില്‍ ഒ.എച്ച് എസ്.ആര്‍ ടാങ്ക്, പമ്പിംഗ് മെയിന്‍ ഉള്‍പ്പെടെ സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ക്ക് കേരള വാട്ടര്‍ അതോറിറ്റി ഭരണാനുമതി നല്‍കിയിരുന്നു. വിതരണ ശ്രംഖല (404 ലക്ഷം) മെയിന്‍ ഡിസ്ട്രിബ്യൂഷന്‍ (285 ലക്ഷം) എന്നീ പ്രവര്‍ത്തകള്‍ക്കും സ്റ്റേറ്റ് പ്ലാന്‍ ഫണ്ടില്‍ നിന്നും ഭരണാനുമതി നല്‍കിയിരുന്നു. പ്രവര്‍ത്തികള്‍ രണ്ട് തവണ ടെണ്ടര്‍ ക്ഷണിച്ചിട്ടും കരാറുകാര്‍ ഏറ്റെടുത്തിട്ടില്ല. സംസ്ഥാന സര്‍ക്കാറില്‍ നിന്നും ഫണ്ട് ലഭിക്കുന്നതിലെ കാലതമാസമാണ് കരാര്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ വിസമ്മതിക്കുന്നതൈന്നും ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമന്നും കെ.പി.എ മജീദ് എം.എല്‍.എ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് വെച്ച് ഭരണാനുമതി നല്‍കിയതാണെന്നും കാരാറുകാര്‍ക്ക് പണം നല്‍കുന്നതില്‍ തടസ്സമില്ലെന്നും കേരള വാട്ടര്‍ അതോറിറ്റി ബോര്‍ഡ് ടെക്‌നിക്കല്‍ മെമ്പര്‍ ശശികുമാര്‍ പറഞ്ഞു. പ്രവര്‍ത്തികള്‍ ഉടന്‍ വീണ്ടും ടെണ്ടര്‍ ചെയ്യുമെന്നും പ്രവര്‍ത്തി ഏറ്റെടുക്കാന്‍ കരാറുകാരെ ബോധ്യപ്പെടുത്തുമെന്നും ശശികുമാര്‍ പറഞ്ഞു. അമൃത് മിഷന്‍ പദ്ധതിയുടെ (15 കോടി രൂപ) റീ ടെണ്ടര്‍ നടപടികളും ഉടന്‍ പൂര്‍ത്തിയാക്കണമെന്നും മജീദ് എം.എല്‍.എ ആവശ്യപ്പെട്ടു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ചിത്രം:;തിരൂരങ്ങാടി നഗരസഭയിലെ കുടിവെളള ക്ഷാമം പരിഹരിക്കുന്നതിനു അനുവദിച്ച കുടിവെള്ള പദ്ധതികള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് കെ.പി.എ മജീദ് എം.എല്‍.എ, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, ഇ.പി ബാവ എന്നിവര്‍ തലസ്ഥാനത്ത് കേരള വാട്ടര്‍ അതോറിറ്റി ബോര്‍ഡ് ടെക്‌നിക്കല്‍ മെമ്പര്‍ ശശികുമാറുമായി ചര്‍ച്ച നടത്തുന്നു.