തിരൂരങ്ങാടി നഗരസഭ വയോജന സംഗമം നവംബർ 8 ന് ചെമ്മാട്.

തിരൂരങ്ങാടി നഗരസഭ വയോജനങ്ങൾക്കായ് ഒരു ഏക ദിനസംഗമം സംഘടിപ്പിക്കുന്നതിന് നഗരസഭയിൽ ചേർന്ന പ്രത്യേക യോഗത്തിൽ നഗരസഭ ചെയർമാൻ ചെയർമാനായി വിപുലമായ സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു.നഗരസഭ ഡെപ്യൂട്ടി ചെയർ പേഴ്സൺ കാലൊടി സുലൈഖ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് വ്യത്യസ്ഥങ്ങളായ പരിപാടികൾക്ക് രൂപം നൽകിയത്.ചെമ്മാട് ഗ്രീൻ ലാൻഡ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പരിപാടി കാലത്ത് 9.00 മണിക്ക് ആരംഭിച് വൈകീട്ട് 4.30 ന് അവസാനിക്കും.കാലത്ത് നടക്കുന്ന ഉത്ഘാടന സെഷനിൽ എം എൽ എ,, എംപി, ഉൾപ്പെടെയുള്ള പ്രമുഖർ സംബന്ധിക്കും.വയോജനങ്ങളുടെ ക്ഷേമകാര്യങ്ങൾക്ക് പ്രത്യേക ചർച്ചാ വേദി ഒരുക്കും.ഉച്ച ഭക്ഷണത്തിന് ശേഷം വയോജനങ്ങളുടെ കഴിവുകളെ ഉണർത്തുന്നതും സർഗാത്മകവും കലാപരവുമായ പരിപാടികൾക്ക് അവസരമൊരുക്കും.നഗരസഭയിലെ 23 വായോമിത്രം ക്ലിനിക്കുകൾക്ക് കീഴിലുള്ള ആയിരത്തോളം പേർ സംഗമത്തിൽ കണ്ണികളാകും.യോഗത്തിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇക്ബാൽ കല്ലുങ്ങൽ സോന രതീഷ്, സിപി ഇസ്മായിൽ, സിപി സുഹ്റാബി, നഗരസഭ കൗൺസിലർമാർ, വായോമിത്രം ജീവനക്കാർ,ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ,ആശ വർക്കർമാർ, വ്യത്യസ്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളിൽ സിപി ഗുഹാരാജ്, . അഷ്‌റഫ്തച്ചറപ്പടിക്കൽ ,സി എച്. ഫസൽ, കെപി ഫൈസൽ എന്നിവരും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇