തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിൽ കേരളോത്സവ മത്സരങ്ങൾ തുടങ്ങി ക്രിക്കറ്റിൽ ഗോൾഡൻ ഈഗിൾ പതിനാറുങ്ങൽ ചാമ്പ്യന്മാർ

കേരളോത്സവം 2023 ഭാഗമായി തിരൂരങ്ങാടി നഗരസഭയിൽ പരിപാടികൾ ആരംഭിച്ചു.ക്രിക്കറ്റ്‌ മത്സരത്തോടെയാണു കായിക മത്സരങ്ങൾക്ക്‌ തുടക്കം കുറിച്ചത്‌.ക്രിക്കറ്റിൽ ഗോൾഡൻ ഈഗിൾ പതിനാറുങ്ങൽ ചാമ്പ്യന്മാരായി.താഴെചിന യൂത്ത്‌ രണ്ടാം സ്താനം നേടി.നഗരസഭ ചെയർമ്മാൻ കെ.പി മുഹമ്മദ്‌ കുട്ടി വിജയികൾക്ക്‌ ട്രോഫികൾ നൽകി.വൈസ്‌ ചെയർ പേയ്സൺ സുലൈഖ കാലോടി,വികസന കാര്യ ചെയർമ്മാൻ ഇഖ്ബാൽ കല്ലുങ്ങൽ,വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമ്മാൻ ഇ.പി.എസ്‌ ബാവ മെഡലുകൾ സമ്മാനിച്ചു. കൗൺസിലർമ്മാരായ അരിമ്പ്ര മുഹമ്മദാലി,സമീർ വലിയാട്ട്‌,അജാസ്‌ സി.എച്ച്‌,യൂത്ത്‌ കോഡിനേറ്റർ വഹാബ്‌ എന്നിവർക്ക്‌ പുറമെ സോക്കർ കിംഗ്‌ തിരൂരങ്ങാടി അംഗങ്ങളായ ജംഷിഖ് ബാബു വെളിയത് നിജു മണ്ണാരക്കൽനന്ദു കിഷോർ മലയിൽഅഫ്സൽ പിലാതോട്ടത്തിൽസമീർ മാണിതൊടികനേത്രത്വം നൽകി..23നു ബാഡ്മിന്റൺ,29,30 ഫുട്ബോൾ,നവമ്പർ4 വോളിബോൾ,5അത്ലറ്റിക്സ്‌ മത്സരങ്ങൾ,കലാ മത്സരങ്ങൾ വടംവലി,നീന്തൽ,ഓഫ്‌ സ്റ്റേജ്‌ മത്സരങ്ങൽ മുതലായവയും നടക്കുന്നുണ്ട്‌.സോക്കർ കിംഗ്‌,ടാറ്റാസ്‌ ക്ലബ്ബ്‌ തിരൂരങ്ങാടി,എച്ച്‌.ആർ.എം.സി ചന്തപ്പടി,ഉദയ ചുള്ളിപ്പാറ .സ്കൂൾ ബസ് എന്നീ ക്ലബ്ബുകളുടെ സഹകരണത്തോടെയാണു മത്സരങ്ങൾ നടക്കുന്നത്‌….

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇