തിരൂരങ്ങാടി നഗരസഭയിലെ 30 കോടി രൂപയുടെ സമഗ്ര കുടിവെള്ള പദ്ധതികൾക്ക് തുടക്കമാകുന്നു

നാടും നഗരവും ദാഹ ജലത്തിനായി ബുദ്ധിമുട്ടുന്ന വേനൽ ചൂടിൽകുടിവെള്ളത്തിനായി പ്രയാസപ്പെടുന്ന തിരൂരങ്ങാടി നഗരസഭയിലെ പൊതുജനങ്ങൾകാശ്വാസമേക്കാൻ 30 കോടി രൂപയുടെ സമഗ്ര കുടിവെള്ള പദ്ധതികൾക്ക് തുടക്കം കുറിക്കുകയാണ് തിരൂരങ്ങാടി നഗരസഭയുടെ ചിരകാല സ്വപ്നമായ സമഗ്ര കുടിവെള്ള പദ്ധതികളുടെ ശിലാ സ്ഥാപന കർമ്മം ഒക്ടോബർ 6 ആം തീയതി കാലത്ത് 10:30 ന്ശ്രീ കെ.പി എ മജീദ് എം എൽ എയുടെ അധ്യക്ഷതയിൽ കേരള ജല വിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ തിരൂരങ്ങാടി സർവീസ് സഹകരണ ബാങ്ക് അങ്കണത്തിൽ നിർവഹിക്കുന്ന വിവരം അറിയിക്കുന്നതിൽ ചാരിതാർത്ഥ്വമുണ്ട്,നാട്ടുകാരുടെ പ്രതീക്ഷയുടെ അസുലഭ നിമിഷത്തിൽ പങ്ക് ചേരാൻ എല്ലാവരെയും സാദരം ക്ഷണിക്കുന്നു, 10 മണിക്ക് സാംസ്കാരിക ഘോഷയാത്ര ചെമ്മാട് ബസ് സ്റ്റാൻ്റ് പരിസരത്ത് നിന്ന് തുടങ്ങും, ഘോഷയാത്രയിലും ശിലാസ്ഥാപന ചടങ്ങിലും കണ്ണികളാവുക,സംസ്ഥാന പ്ലാൻ ഫണ്ടിലുംഅമൃത് -നഗരസഭ പദ്ധതിയിലുമായാണ് കുടിവെള്ള പദ്ധതികൾ,ചന്തപ്പടി ടാങ്ക് (ഒമ്പത് ലക്ഷം ലിറ്റര്‍) പമ്പിംഗ് മെയിന്‍ ലൈന്‍ ,റോഡ് പുനരുദ്ധാരണം കരിപറമ്പ് ടാങ്ക് (എട്ട് ലക്ഷം ലിറ്റര്‍) വിതരണ ശ്രംഖല,റോഡ് പുനരുദ്ധാരണം പൈപ്പ്ലൈന്‍ കക്കാട് ടാങ്ക് 9 ലക്ഷം ലിറ്റർ ,കല്ലക്കയം പദ്ധതി പൂര്‍ത്തികരണം, ട്രാന്‍സ്‌ഫോര്‍മര്‍. ആയിരം ഹൗസ് കണക്ഷനുകള്‍ തുടങ്ങിയ പ്രവര്‍ത്തികളാണ് ആരംഭിക്കുന്നത്, കെ.പി എ മജീദ് എം എൽ എ യുടെയും മുൻ എംഎൽഎ പി.കെ അബ്ദുറബ്ബിൻ്റെയും ചെയർമാൻ കെ പി മുഹമ്മദ് കുട്ടിയുടെയും സാങ്കേതിക കുരുക്കുകൾ അഴിക്കുന്നതിന് കേരള ജല അതോറിറ്റിക്കൊപ്പം വികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങലിൻ്റെയും നേതൃത്വത്തിൽ ഭരണ സമിതിയുടെയും ജനപ്രതിനിധികളുടെയും നിരന്തരമായ ശ്രമങ്ങളാണ് നിർവഹണത്തിലേക്ക് എത്തിച്ചത്, നഗര സഭയുടെ വാർഡ് സഭകളിലും മറ്റു വേദികളിലും ഉയർന്ന നാട്ടുകാരുടെ വിലപ്പെട്ട നിർദേശങ്ങളും ഒപ്പം പിന്തുണയും പദ്ധതിക്ക് കരുത്തായി മാറി,ഓരോ തിരുരങ്ങാടിക്കാരനും അഭിമാനിക്കാവുന്ന നേട്ടമാണിത്, സംസ്ഥാന – കേന്ദ്ര സർക്കാറുകളുടെയും നഗരസഭയുടെയും പദ്ധതി വിഹിതത്തിലൂടെ യാഥാർത്ഥ്യമാകുന്ന ജലപദ്ധതി നാടിൻ്റെ വികസന പാതയിൽ നാഴിക കല്ലാണ്, നഗരസഭയിലെഎല്ലാ പ്രദേശത്തെയും കാലങ്ങളായുള്ള ജലക്ഷാമം പരിഹരിക്കുന്ന ചരിത്രപരമായ കാൽവെപ്പ് ആണിത്, ജനപ്രതിനിധികൾ എന്ന നിലയിൽഞങ്ങളുടെ കഠിന അധ്വാനത്തിന് ഫലം കണ്ടതിലെ സന്തോഷം പങ്ക് വെക്കുന്നു, .

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇